ഇട്ടിയപ്പാറ ടൗണിൽ സമ്പൂർണ വൺവേ സംവിധാനം

റാന്നി: സെപ്റ്റംബർ അഞ്ചുമുതൽ ഇട്ടിയപ്പാറ ടൗണിൽ സമ്പൂർണ വൺവേ ഏർപ്പെടുത്താൻ പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബോബി എബ്രഹാമി​െൻറ അധ്യക്ഷതയിൽ ചേർന്ന ട്രാഫിക് പരിഷ്കരണ സമിതി യോഗം തീരുമാനിച്ചു. മുഴുവൻ വാഹനങ്ങളും പുതിയ ബൈപാസ് വഴി തിരിഞ്ഞുപോകണം. സ്വകാര്യ, കെ.എസ്.ആർ.ടി.സി ബസുകൾ പുതിയ ബൈപാസിലൂടെ എത്തി പഴയ ബൈപാസിന് ചേർന്നുള്ള പെനിയേൽ ഗ്രൗണ്ടിന് സമീപത്തുകൂടി ശബരിമല ഇടത്താവളത്തിലൂടെ സ്റ്റാൻഡുകളിലേക്ക് പ്രവേശിക്കണം. പ്രവേശനകവാടം ഒരുക്കാൻ വേണ്ട ക്രമീകരണം ബസ് ഒാണേഴ്സ് അസോസിയേഷൻ പൂർത്തീകരിക്കണം. ടൗണിൽ നോ പാർക്കിങ് അടക്കമുള്ള ദിശസൂചന ബോർഡുകൾ അടിയന്തരമായി സ്ഥാപിക്കാനും ഇതിന് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സഹായം തേടാനും തീരുമാനിച്ചു. കൂടുതൽ ട്രാഫിക് പരിഷ്കരണത്തെക്കുറിച്ച് അടുത്ത യോഗത്തിൽ ചർച്ചചെയ്യാൻ തീരുമാനിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ലില്ലി ചാക്കോ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ഷൈനി രാജീവ്, പൊന്നി തോമസ്, ബിനു സി. മാത്യു, അനിത, അനിൽ കുമാർ, ബിനിറ്റ്, എൽസി സെക്രട്ടറി ശാമുവൽ എസ്. തോമസ്, റാന്നി സി.െഎ ന്യൂമാൻ, ആർ.ടി.ഒ, പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ പ്രകാശ് തോമസ്, കെ.കെ. സുരേന്ദ്രൻ, ബേബിച്ചൻ, ആനിച്ചൻ, ശിവദാസ്, അജയൻ, വിജയൻ, വ്യാപാരി വ്യവസായി പ്രതിനിധികളായ ജേക്കബ്, കരീം കുറ്റിയിൽ, ജോസ്, ബാബു മക്കപ്പുഴ തുടങ്ങിയവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.