മുന്നറിയിപ്പ് അവഗണിച്ച്​ വാഹനങ്ങൾ പായുന്നു

കോന്നി: ഭാരം കയറ്റിയ വാഹനങ്ങൾ നിരോധിച്ച റോഡിലൂടെ പൊതുമരാമത്ത് റോഡ് വിഭാഗത്തി​െൻറ മുന്നറിയിപ്പ് ലംഘിച്ച് വാഹനങ്ങൾ പായുന്നു. കോന്നി-ചന്ദനപ്പള്ളി റോഡിലാണ് നിയമ ലംഘനം നടക്കുന്നത്. കഴിഞ്ഞയാഴ്ച കോന്നി-ചന്ദനപ്പള്ളി റോഡി​െൻറ സെൻട്രൽ ജങ്ഷനിൽ മാങ്കുളം ഭാഗത്തെ കലുങ്ക് ഇടിഞ്ഞ് റോഡ് അപകടാവസ്ഥയിലായിരുന്നു. ദിവസം കഴിയുന്തോറും ഇവിടം താഴ്ന്നു കൊണ്ടിരിക്കുകയാണ്. അപകടാവസ്ഥയിലായതോടെ പൊതുമരാമത്ത് റോഡ് വിഭാഗം കോന്നി സെൻട്രൽ ജങ്ഷനിലും പൂങ്കാവിലും അപകട സൂചന നൽകുന്നതും ഭാരം കയറ്റിയ വാഹനങ്ങൾ പോകുന്നത് നിരോധിച്ചുകൊണ്ടും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചു. എന്നാൽ, ഇത് അവഗണിച്ച് നൂറുകണക്കിന് ടിപ്പർ ലോറികളും ഇതര സംസ്ഥാന ചരക്കു ലോറികളും ചീറിപ്പായുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.