സൗഹൃദസംഗമവും ഓണാഘോഷവും

പന്തളം: പന്തളം എൻ.എസ്.എസ് പോളിടെക്നിക് പൂർവവിദ്യാർഥികളായ വിദേശ മലയാളികൾ രൂപം കൊടുത്ത അലുമ്നി അസോസിയേഷൻ പാം ഇൻറർനാഷനൽ നേതൃത്വത്തിൽ ബുധനാഴ്ച രാവിലെ ഒമ്പതിന് സൗഹൃദസംഗമവും കർമരത്ന അവാർഡ് വിതരണവും ഓണാഘോഷവും നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കർമ എന്ന പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ യൂനിറ്റി​െൻറ അഞ്ചാമത് വാർഷികവും കർമദീപം പദ്ധതി-2​െൻറ താക്കോൽദാനവും ഇതോടൊപ്പം നടക്കും. ചടങ്ങിൽ പ്രവാസി ഭാരതീയ സമ്മാൻ ജേതാവ് അഷറഫ് താമരശ്ശേരിക്ക് കർമരത്ന അവാർഡ് നൽകും. രാവിലെ ഒമ്പതിന് നടക്കുന്ന സെമിനാറിൽ ഡോ. ജി. വിജയകുമാർ, സേവ കേന്ദ്രം ഡയറക്ടർ സി.എസ്. മോഹനൻ എന്നിവർ ക്ലാസെടുക്കും. രാവിലെ 10.30ന് പാമി​െൻറ പത്താമത് വാർഷികം സാഹിത്യകാരൻ െബന്യാമിൻ ഉദ്ഘാടനം നിർവഹിക്കും. ശബരീഷ് പണിക്കർ, രാജേഷ് എം. പിള്ള, വി.എൻ. ഉണ്ണികൃഷ്ണപിള്ള, ക്രിസ്റ്റഫർ വർഗീസ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.