തിരുവല്ല: സേഫ് പത്തനംതിട്ട പദ്ധതിയുടെ ഭാഗമായി പൊലീസ് നടത്തിയ റെയ്ഡിൽ 93 പാക്കറ്റ് നിരോധിത . പുളിക്കീഴ് പൊലിസിെൻറ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഹാൻസ് അടക്കമുള്ളവ പിടിച്ചെടുത്തത്. നിരണം ചൂരക്കാട്ടുപടി മട്ടക്കൽ ഇളമ്പാത്ത് വീട്ടിൽ ചാക്കോയുടെ സ്റ്റേഷനറി ക്കടയിൽനിന്നാണ് പിടിച്ചത്. ചാക്കോയെ പൊലീസ് അറസ്റ്റ് ചെയ്തു. എസ്.ഐ കെ.എൻ. മോഹൻ ദാസ്, എ.എസ്.ഐ രാജേഷ്, സിവിൽ പൊലീസ് ഓഫിസർമാരായ അഭിലാഷ്, രതീഷ്, വിനീഷ്, കലേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.