പത്തനംതിട്ട: ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും ഒത്തുചേരലിെൻറ ഭാഗമായി കേരള എൻ.ജി.ഒ യൂനിയൻ പത്തനംതിട്ട സിവിൽ സ്റ്റേഷൻ ഏരിയയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷവും സ്നേഹസംഗമവും നടത്തി. പുരോഗമന കലാസഹിത്യസംഘം കൊല്ലം ജില്ല പ്രസിഡൻറ് ഡോ. സി. ഉണ്ണികൃഷ്ണൻ യോഗം ഉദ്ഘാടനം ചെയ്തു. രാജേഷ് എസ്. വള്ളിക്കോട്, ഡി. സുഗതൻ, എസ്. ലക്ഷ്മിദേവി, പി.എൻ. അജി എന്നിവർ സംസാരിച്ചു. ജീവനക്കരുടെയും കുടുംബാംഗങ്ങളുടെയും വിവിധ കലാ-കായിക മത്സങ്ങൾ നടത്തി. മത്സരങ്ങൾക്ക് ആദർശ് കുമാർ, പി.പി. ലൈല, ബിജുരാജ് ടി.ആർ., സാനു എസ്. കുമാർ, വി.പി. തനൂജ എന്നിവർ നേതൃത്വം നൽകി. വിജയികൾക്കും കുട്ടികൾക്കും സമ്മാനം വിതരണം ചെയ്ത് യൂനിയൻ ജില്ല പ്രസിഡൻറ് എ. ഫിറോസ് ഓണസന്ദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.