കട്ടപ്പന: ഐ.പി.എസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് യുവതിയോടൊത്ത് താമസിക്കുന്ന യുവാവിനെ ഉപ്പുതറ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടുമാസമായി ഉപ്പുതറയിൽ താമസിക്കുന്ന വടകര തലായി കള്ളിക്കൂടത്തിൽ ലിജീഷിനെയാണ് (33) പൊലീസ് പിടികൂടിയത്. മേച്ചേരിക്കടക്ക് സമീപം വാടക വീടെടുത്ത് ഉപ്പുതറ സ്വദേശിനിയോടൊപ്പമാണ് കഴിഞ്ഞിരുന്നത്. പി.കെ. ലിജീഷ് എന്ന പേരിനൊപ്പം ഐ.പി.എസ് എന്ന് രേഖപ്പെടുത്തിയ ബോർഡ് ഇയാൾ വീടിനു മുന്നിൽ സ്ഥാപിച്ചിരുന്നു. സംശയം തോന്നിയ ചിലർ നൽകിയ വിവരത്തെ തുടർന്ന് പൊലീസ് തിങ്കളാഴ്ച വൈകീട്ട് വീട്ടിൽ പരിശോധന നടത്തി. റാപ്പിഡ് ആക്ഷൻ ഫോഴ്‌സ് എസ്.ഐയെന്ന് രേഖപ്പെടുത്തിയ തിരിച്ചറിയൽ കാർഡും എസ്.പിയുടെ യൂനിഫോം ധരിച്ച ചിത്രങ്ങളുള്ള മൊബൈൽ ഫോണും കേരള പൊലീസ് അസോസിയേഷെൻറ ബാഗും എയർ പിസ്റ്റളും പാക്കറ്റ് പാൻ മസാലയും കണ്ടെത്തി. ഉപ്പുതറ എസ്.ഐ എസ്. കിരണിെൻറ നേതൃത്വത്തിലാണ് വാടകവീട്ടിൽ പരിശോധന നടത്തിയത്. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ പത്താംക്ലാസ് വിദ്യാഭ്യാസം മാത്രമാണുള്ളതെന്ന് വ്യക്തമായി. കൂടാതെ വടകരയിൽ ഇയാൾക്ക് ഭാര്യയും രണ്ടു മക്കളുമുണ്ട്. ഐ.പി.എസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് വേറെയും തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.