കോട്ടയം: ആഗോള മരിയൻ തീർഥാടന കേന്ദ്രമായ മണർകാട് മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് െപരുന്നാൾ ഒരുക്കം പൂർത്തിയായെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സെപ്റ്റംബർ ആറിന് ഉച്ചക്ക് 12നു പ്രശസ്തമായ റാസയും ഏഴിന് രാവിലെ 11.30നു നടതുറക്കലും നടക്കും. സെപ്റ്റംബർ ഒന്നിന് രാവില ഒമ്പതിന് ഡോ. തോമസ് മാർ തിമോത്തിയോസിെൻറ മുഖ്യകാർമികത്വത്തിൽ മൂന്നിന്മേൽ കുർബാന, വൈകീട്ട് നാലിനു കൊടിമരം ഉയർത്തൽ. രണ്ടിന് രാവിലെ ഒമ്പതിനു മൂന്നിന്മേൽ കുർബാനക്ക് മർക്കോസ് മോർ ക്രിസോസ്റ്റമോസ് മുഖ്യകാർമികത്വം വഹിക്കും. മൂന്നിനു രാവിലെ ഒമ്പതിന് ഡോ. കുറിയാക്കോസ് മോർ തെയോഫിലോസിെൻറ മുഖ്യകാർമികത്വത്തിൽ മൂന്നിന്മേൽ കുർബാന. നാലിന് രാവിലെ ഒമ്പതിന് കുറിയാക്കോസ് മോർ സേവേറിയോസ് വലിയ മെത്രാപ്പോലീത്തയുടെ മുഖ്യകാർമിത്വത്തിൽ മൂന്നിന്മേൽ കുർബാന. അഞ്ചിന് രാവിലെ ഒമ്പതിനു ഗീവർഗീസ് മോർ അത്തനാസിയോസ് മൂന്നിന്മേൽ കുർബാനക്ക് നേതൃത്വം നൽകും. ഉച്ചക്ക് രണ്ടിനു വിവിധ ആധ്യാത്മിക സംഘടനകളുടെ പൊതുസമ്മേളനം ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്യും. ഡോ. തോമസ് മാർ തിമോത്തിയോസ് അധ്യക്ഷതവഹിക്കും. സമ്മേളനത്തിൽ മന്ത്രിമാരായ മാത്യു ടി. തോമസ്, ജെ. മേഴ്സിക്കുട്ടിയമ്മ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, ജോസ് കെ. മാണി എം.പി എന്നിവർ സംസാരിക്കും. ആറിന് രാവിലെ ഒമ്പതിനു ജോസഫ് മോർ ഗ്രിഗോറിയോസിെൻറ മുഖ്യകാർമികത്വത്തിൽ അഞ്ചിന്മേൽ കുർബാന. ഉച്ചക്ക് രണ്ടിനു റാസ ആരംഭിക്കും. പതിനായിരത്തിലധികം മുത്തുക്കുടകളും 150ലധികം പൊൻ, വെള്ളിക്കുരിശുകളും ഇരുപതോളം വാദ്യമേള ഗ്രൂപ്പുകളും റാസക്ക് കൊഴുപ്പേകും. ഏഴിന് രാവിലെ ഒമ്പതിനു മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ കാർമികത്വതത്തിൽ മൂന്നിന്മേൽ കുർബാന. 11.30നു നടതുറക്കൽ, രാത്രി പത്തിനു പ്രദക്ഷിണം. എട്ടിനു രാവിലെ ഒമ്പതിനു ഐസക് മോർ ഒസ്താത്തിയോസിെൻറ മുഖ്യകാർമികത്വത്തിൽ മൂന്നിന്മേൽ കുർബാന, മൂന്നിനു നേർച്ച വിളമ്പ് എന്നിവ നടക്കും. ഒന്നു മുതൽ എട്ടുവരെ കരോട്ടെ പള്ളിയിൽ രാവിലെ 6.30നു കുർബാനയുണ്ടായിരിക്കും. നോമ്പ് ആചരിക്കാൻ എത്തുന്നവർക്ക് പ്രത്യേക വിശ്രമസ്ഥലങ്ങളും യാത്രാസൗകര്യവും ഒരുക്കിയിട്ടുണ്ട്. ആറു മുതൽ എട്ടുവരെ വൺവേ സംവിധാനം ഏർപ്പെടുത്തും. ഇത്തവണ 1501 പറ അരിയുടെ പാച്ചോറാണ് നേർച്ചക്കാായി തയാറാക്കുന്നത്. േപ്രാഗ്രാം കോഒാഡിനേറ്റർ ആൻഡ്രൂസ് കൊർഎപ്പിസ്കോപ്പ ചിരത്തറ, ട്രസ്റ്റിമാരായ സി.എം. അച്ചൻകുഞ്ഞ് കിഴക്കേപ്പറമ്പിൽ, ഷിബു എബ്രഹാം പോത്താനിക്കൽ, അജു മാത്യു മുണ്ടക്കൽ, സെക്രട്ടറി മാർക്കസ് പി. എബ്രഹാം എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.