ഗോപു നന്തിലത്ത് ജി--മാർട്ട് തിരുവല്ല ഷോറൂം ഉദ്ഘാടനം 30ന് തൃശൂർ: ഗോപു നന്തിലത്ത് ജി-മാർട്ട് ജാക്പോട്ട് ഓഫർ വിജയികൾക്കുള്ള സമ്മാന വിതരണവും തിരുവല്ല ഹൈടെക് ഷോറൂം ഉദ്ഘാടനവും ആഗസ്റ്റ് 30ന് രാവിലെ 9.30 ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിക്കും. റാന്നി എം.എൽ.എ രാജു അബ്രഹാം, തിരുവല്ല മുനിസിപ്പൽ ചെയർമാൻ കെ.എ. വർഗീസ്, പഞ്ചായത്ത് പ്രസിഡൻറ് ബീന ജേക്കബ്, വൈസ് പ്രസിഡൻറ് ക്രിസ്റ്റഫർ ഫിലിപ്പ് എന്നിവർ ദീപം തെളിയിക്കും. ഷൈനി ഗോപു നന്തിലത്ത്, ഗോപു നന്തിലത്ത് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അർജ്ജുൻ നന്തിലത്ത് എന്നിവർ ആദ്യ വിൽപ്പന നടത്തും. ജി-മാർട്ട് ജാക്പോട്ട് ഓഫർ വിജയികൾക്കുള്ള ബംബർ സമ്മാനമായ ബെൻസ് എ ക്ലാസ് കാറിെൻറയും ആറ് ഡാറ്റ്സൺ റെഡിഗോ കാറുകളുടെയും സമ്മാന വിതരണമാണ് നടക്കുക. തിരുവല്ല ഷോറൂം സന്ദർശിക്കുന്നവരിൽ നിന്ന് വിസിറ്റ് ആൻഡ് വിൻ ഓഫർ നറുക്കെടുപ്പിലൂടെ ഓരോ മണിക്കൂറിലും ഓരോ എൽ.ഇ.ഡി ടി.വി സമ്മാനമായി നൽകും. േഗ്രറ്റ് ഡീൽ ഓഫറും ഒരുക്കിയിട്ടുണ്ട്. ഇതിലൂടെ ഗോപു നന്തിലത്ത് ജി--മാർട്ടിൽനിന്നും പർചേസ് നടത്തുമ്പോൾ ബംബർ സമ്മാനമായി സ്റ്റുഡിയോ അപ്പാർട്മെൻറും അഞ്ച് റെനോ ക്വിഡ് കാറുകളും നറുക്കെടുപ്പിലൂടെ സ്വന്തമാക്കാനുള്ള സുവർണ്ണാവസരമാണ് ലഭിക്കുക. ഗോപു നന്തിലത്ത് ഗ്രൂപ്പിെൻറ കേരളത്തിലുടനീളമുള്ള 31 ഷോറൂമുകളിൽനിന്നുമുള്ള പർചേസുകൾക്ക് ഓഫർ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.