കുടുംബശ്രീ ഓണച്ചന്ത തുടങ്ങി

കോട്ടയം: വിഷരഹിത പച്ചക്കറികളുമായി കുടുംബശ്രീയുടെ ഓണച്ചന്തകള്‍ ജില്ലയില്‍ പ്രവര്‍ത്തനം തുടങ്ങി. 132 ഓണച്ചന്തയാണ് കുടുംബശ്രീ ഒരുക്കുന്നത്. ഇതിനകം 40 പ്രീ- ഓണച്ചന്ത ആരംഭിച്ചു. ചന്തകള്‍ നടത്തുന്നതിന് ആവശ്യമായ ഷാമിയാന, ബില്ലിങ് മെഷീന്‍, ത്രാസുകള്‍, മേശ, കസേര എന്നിവയുടെ ചെലവ് ഇനത്തില്‍ 11 സി.ഡി.എസുകൾക്ക് 1.5 ലക്ഷം വീതവും 22 സി.ഡി.എസുകൾക്ക് 75,000 രൂപ വീതവും കുടുംബശ്രീ മിഷന്‍ ധനസഹായം നല്‍കും. സ്ഥിരം വിപണന കേന്ദ്രങ്ങള്‍ക്ക് അടിസ്ഥാന സൗകര്യമൊരുക്കുകയെന്ന ലക്ഷ്യത്തിലാണ് ധനസഹായം നൽകുന്നത്. എൻ. രാമചന്ദ്രന് പൗരാവലിയുടെ സ്വീകരണം നാളെ കോട്ടയം: രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡലിന് അർഹനായ ജില്ല പൊലീസ് മേധാവി എൻ. രാമചന്ദ്രന് കോട്ടയം പൗരാവലിയുടെ ആഭിമുഖ്യത്തിൽ തിങ്കളാഴ്ച സ്വീകരണം നൽകും. രാവിലെ 11ന് ദർശന ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനം മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് കെ.ടി. തോമസ് ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, സി.പി.എം ജില്ല സെക്രട്ടറി വി.എൻ. വാസവൻ, ഡി.സി.സി പ്രസിഡൻറ് ജോഷി ഫിലിപ്, ബി.ജെ.പി സെൻട്രൽ സോൺ പ്രസിഡൻറ് നാരായണൻ നമ്പൂതിരി, സി.പി.െഎ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം വി.ബി. ബിനു, ജില്ല പഞ്ചായത്ത് പ്രസിഡൻറ് സഖറിയാസ് കുതിരവേലി, നഗരസഭ ചെയർപേഴ്സൻ ഡോ. പി.ആർ. സോന, കോട്ടയം അതിരൂപത വികാരി ജനറൽ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, തിരുനക്കര പുത്തൻപള്ളി ഇമാം താഹാ മൗലവി, കോട്ടയം പബ്ലിക് ലൈബ്രറി പ്രസിഡൻറ് എബ്രഹാം ഇട്ടിച്ചെറിയ, ദർശന സാംസ്കാരിക കേന്ദ്രം ഡയറക്ടർ ഫാ. ജസ്റ്റീൻ കാളിയാനിയിൽ, കോട്ടയം എ.ആർ ക്യാമ്പ് അസി. കമാൻഡൻറ് ജി. അശോക് കുമാർ, കോട്ടയം ഡിവൈ.എസ്.പി സക്കറിയ മാത്യു, കെ.ഇ. സ്കൂൾ പ്രിൻസിപ്പൽ ഫാ. ജയിംസ് മുല്ലശ്ശേരി, നവജീവൻ ട്രസ്റ്റി പി.യു. തോമസ് എന്നിവർ സംസാരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.