ഇടഞ്ഞ ആന പാടത്തെ ചതുപ്പിൽ താഴ്​ന്നു; മറ്റൊരാന രക്ഷക്കെത്തി

കോട്ടയം: കാരാപ്പുഴയിൽ ഇടഞ്ഞ ആന ചതുപ്പിൽ താഴ്ന്നു. മറ്റൊരാന രക്ഷക്കെത്തി കരക്കുകയറ്റി. ശനിയാഴ്ച വൈകീട്ട് 3.30ഒാടെയാണ് സംഭവം. ഭാരത് ആശുപത്രിയിലെ ഡോ. വിനോദി​െൻറ ഉടമസ്ഥതയിലുള്ള 'ഭാരത് വിശ്വനാഥൻ' ആനയാണ് ഇടഞ്ഞത്. കാരാപ്പുഴ മാളികപീടിക അമ്പലക്കടവ് ക്ഷേത്രത്തിന് സമീപത്തെ സ്ഥലത്തുനിന്ന് ആന വിരേണ്ടാടുകയായിരുന്നു. പാപ്പാ​െൻറ മർദനമാണ് വിരണ്ടോടാൻ കാരണമെന്ന് പറയുന്നു. ഒാട്ടത്തിനിടെ, വഴിയരികിലെ വീടി​െൻറ ഷീറ്റുെകാണ്ട് ആനയുടെ ചെവിയുടെ മുകൾ ഭാഗം മുറിഞ്ഞു. വിരണ്ട് കുറേദൂരം ഒാടിയ ആന പാറക്കുളത്തിന് സമീപത്തെ പാടത്തെ ചതുപ്പിൽ ഇറങ്ങിയതോടെ താഴ്ന്നുപോയി. ആന വിരണ്ടതറിഞ്ഞ് സമീപപ്രദേശത്തുള്ളവർ പരിഭ്രാന്തരായതോടെ വെസ്റ്റ് പൊലീസും കോട്ടയത്തുനിന്ന് അഗ്നിശമന സേനയും സ്ഥലത്തെത്തി. ആനയെ കരക്കുകയറ്റാൻ നടത്തിയശ്രമം പരാജയപ്പെട്ടതോടെ ഇവരുടെതന്നെ 'ഭാരത് വിനോദ് ' ആനയെ രക്ഷാപ്രവർത്തനത്തിന് എത്തിച്ചു. ആനയെ അനുനയിപ്പിക്കാൻ ഉടമ ഡോ. വിനോദും സ്ഥലത്തെത്തിയിരുന്നു. പുല്ലുനിറഞ്ഞ പാടത്ത് താഴ്ന്ന വിശ്വനാഥ​െൻറ കഴുത്തിൽ വടമിട്ടശേഷം കരയിൽനിന്ന ആനയെ ഉപയോഗിച്ച് വലിച്ചുകയറ്റുകയായിരുന്നു. മുക്കാൽ മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് ആനയെ കരക്കെത്തിച്ചത്. കുളിപ്പിക്കാൻ കൊണ്ടുപോകുന്നതിനിടെ മടി കാണിച്ച ആനയെ പാപ്പാൻ മർദിക്കുകയായിരുന്നത്രേ. മൂന്നുദിവസം മുമ്പ് നഗരത്തിലെ റോഡിൽവെച്ച് ആനയെ പാപ്പാൻ ക്രൂരമായി മർദിച്ചതായും പറയുന്നു. അന്ന് ഒാേട്ടാഡ്രൈവർമാർ ഇടപെട്ടാണ് പാപ്പാനെ പിന്തിരിപ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.