ജി. സുധാകരൻ മുഖ്യമന്ത്രിയായാൽ കേരളം രക്ഷപ്പെടും ^കൊടിക്കുന്നിൽ

ജി. സുധാകരൻ മുഖ്യമന്ത്രിയായാൽ കേരളം രക്ഷപ്പെടും -കൊടിക്കുന്നിൽ ചെങ്ങന്നൂർ: ജി. സുധാകരന് മുഖ്യമന്ത്രിയാകാനുള്ള അവസരം ലഭിച്ചാൽ കേരളം രക്ഷപ്പെടുമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. ചെങ്ങന്നൂരിൽ കോടതി സമുച്ചയ ഉദ്ഘാടനത്തിലാണ് ഈ അഭിപ്രായപ്രകടനം. സുധാകരനെപോലെയുള്ളവർ മുഖ്യമന്ത്രിയായാൽ മാത്രമേ അഴിമതി നിർമാർജനം ചെയ്യാനാകൂ. പൊതുമരാമത്ത് വകുപ്പിലെ പല ദുഷ്പ്രവണതകളും അവസാനിപ്പിക്കാൻ മന്ത്രിയെന്ന നിലയിൽ സുധാകരന് കഴിഞ്ഞു. മുൻകാലങ്ങളിൽ ഉദ്യോഗസ്ഥർ മന്ത്രിയെ ഭരിക്കുകയായിരുന്നു. സുധാകര​െൻറ മുന്നിൽ ഉദ്യോഗസ്ഥരുടെ വിളയാട്ടങ്ങളൊരിക്കലും നടക്കാറില്ല -എം.പി തുടർന്നു. ഉദ്യോഗസ്ഥരുടെ അലംഭാവം കാരണം ചെങ്ങന്നൂർ മണ്ഡലത്തിൽ എം.പി,- എം.എൽ.എ വികസന ഫണ്ടിൽനിന്ന് അനുവദിച്ച ആറുകോടി രൂപയുടെ വിവിധ പദ്ധതികൾ നടപ്പാക്കാൻ കഴിയുന്നില്ലെന്ന് കെ.കെ. രാമചന്ദ്രൻ നായർ എം.എൽ.എ ചടങ്ങിൽ കുറ്റപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.