കടുത്തുരുത്തി: ചൈനാക്കാരിയായ യു ജുആൻ ചെൻ ഇനി കോതനല്ലൂരിെൻറ മരുമകൾ. കോതനല്ലൂർ കാഞ്ഞിരക്കുഴി റിട്ട. അധ്യാപകരായ ജോസഫ്-റോസി ദമ്പതികളുടെ മകൻ ജിബിയാണ് യു ജുആൻ ചെന്നിനെ വിവാഹം കഴിച്ചത്. കോതനല്ലൂർ ഫൊറോന പള്ളിയിൽ ശനിയാഴ്ച 11.30നായിരുന്നു വിവാഹം. സ്വിറ്റ്സർലൻഡ് കേന്ദ്രമായ കമ്പനിയുടെ ബംഗളൂരു ഓഫിസിൽ സോഫ്റ്റ്വെയർ എൻജിനീയറാണ് ജിബി. കമ്പ്യൂട്ടർ എൻജിനീയറായ യു ജുആൻ ചെന്നിനെ ആറുവർഷം മുമ്പ് ഓൺലൈനിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായി. തുടർന്ന് ഇവർ വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരാകാൻ തീരുമാനിച്ചു. ഈ മാസം 17നാണ് വധുവിനോടൊപ്പം സഹോദരങ്ങളായ യു ക്വിൻ ചെന്നും യാങ് ചെന്നും ഇവരുടെ കുടുംബസുഹൃത്തുക്കളായ ക്വുയാൻ ചെന്നും യാങ് ചെന്നും വിവാഹത്തിന് കേരളത്തിലെത്തിയത്. ചൈനയിലെ വിഭവങ്ങളിൽനിന്ന് വ്യത്യസ്തത പുലർത്തുന്ന കേരളത്തിലെ ഭക്ഷണങ്ങൾക്ക് എരിവും പുളിയും ഏറെ കൂടുതലാണെന്ന് വധുവിനോടൊപ്പം എത്തിയവർ പറഞ്ഞു. 24ന് -നവദമ്പതികൾ ജോലി സ്ഥലത്തേക്ക് മടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.