രാജകുമാരി: കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ പൂപ്പാറക്ക് സമീപം ചൂണ്ടലിൽ തമിഴ്നാട് ട്രാൻസ്പോർട്ട് . ബൈക്ക് യാത്രക്കാരായ തിരുപ്പൂർ കുങ്കുമെയിൻ റോഡ് ശിവകുമാറിെൻറ മകൻ കിരൺരാജ് (19), തിരുച്ചിറപ്പിള്ളി വിരിവാക്കം ബാലകുമാറിെൻറ മകൻ ഷബിൽനാഥ് (21) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് 1.30ഒാടെയാണ് അപകടം. കജനാപ്പാറ-തേനി റൂട്ടിലോടുന്ന ബസ് തമിഴ്നാട്ടിലേക്ക് മടങ്ങിപ്പോകുമ്പോൾ കൊടുംവളവിൽ എതിരെ വരുകയായിരുന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മറിഞ്ഞ ബൈക്കിനെ യാത്രക്കാർ സഹിതം ബസ് കുറേ ദൂരം മുന്നോട്ട് വലിച്ചുകൊണ്ടുപോയി. പരിസരവാസികളും ബസിലുള്ളവരും ചേർന്ന് ഗുരുതര പരിക്കേറ്റ യുവാക്കളെ ഇതുവഴി വന്ന മറ്റൊരു വാഹനത്തിൽ ശാന്തൻപാറയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ ഇരുവരും മരിച്ചു. തലക്കും നെഞ്ചിനുമാണ് ഇരുവർക്കും പരിക്കേറ്റത്. കൊടുംവളവിൽ എതിരെ വന്ന വാഹനം കാണാൻ കഴിയാത്തതും അപകട കാരണമായി. മൂന്നാർ സന്ദർശിക്കാനെത്തിയവരാണ് മരിച്ച യുവാക്കൾ. ശാന്തൻപാറ പൊലീസ് നടപടി സ്വീകരിച്ചു. മൃതദേഹങ്ങൾ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷം ഞായറാഴ്ച ബന്ധുക്കൾക്ക് വിട്ടുനൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.