കോട്ടയം: റേഷൻ വ്യാപാരികളുടെ വേതനം സംബന്ധിച്ച് മുഖ്യമന്ത്രിയുമായുണ്ടാക്കിയ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ നടപ്പാക്കിയില്ലെങ്കിൽ സെപ്റ്റംബർ 11 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് ഓള്‍ ഇന്ത്യ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ദേശീയ ജനറൽ സെക്രട്ടറി ബേബിച്ചൻ മുക്കാടൻ, സംസ്ഥാന പ്രസിഡൻറ് കെ.ആര്‍. അരവിന്ദാക്ഷൻ എന്നിവർ അറിയിച്ചു. ചര്‍ച്ചയിലുണ്ടാക്കിയ വ്യവസ്ഥകള്‍ സംബന്ധിച്ച് ഉത്തരവിറക്കാതെ ഉദ്യോഗസ്ഥര്‍ നീട്ടിക്കൊണ്ടുപോവുകയാണ്. ഓണത്തിന് മുമ്പ് ഉത്തരവിറക്കുകയും അഞ്ചുമാസത്തെ കമീഷൻ കുടിശ്ശിക നല്‍കുകയും വേണം. റേഷന്‍ കാര്‍ഡില്ലാത്തവര്‍ക്ക് പുതിയ റേഷന്‍ കാര്‍ഡിനുള്ള അപേക്ഷയും വിതരണം ചെയ്ത കാര്‍ഡിലെ തെറ്റ് തിരുത്താനും ഇഷ്ടമുള്ള കടയിലേക്ക് മാറ്റാനും പേര് കൂട്ടിച്ചേർക്കാനുമുള്ള അപേക്ഷകൾ താലൂക്ക് സപ്ലൈ ഓഫിസുകളില്‍ സ്വീകരിക്കാൻ സര്‍ക്കാര്‍ ഉത്തരവിറക്കണം. ബി.പി.എൽ മുന്‍ഗണന പട്ടികയിലുള്ള കുടുംബങ്ങള്‍ക്ക് കഴിഞ്ഞവര്‍ഷങ്ങളില്‍ നല്‍കിയതുപോലെ ഓണക്കിറ്റും റേഷൻ വ്യാപാരികള്‍ക്ക് ഉത്സവബത്തയും കാര്‍ഡുടമകള്‍ക്ക് സ്‌പെഷല്‍ അരിയും നല്‍കണം. രണ്ടുരൂപ അരി പദ്ധതിയില്‍ തെരഞ്ഞെടുക്കപ്പെട്ട 1.4 കോടി ജനങ്ങളില്‍ 15 ലക്ഷവും അനര്‍ഹരാണെന്നും ഇവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.