മൂന്നാർ: ഇ.കെ. നായനാർ ഫൗണ്ടേഷെൻറ നിർമാണപ്രവർത്തനങ്ങൾക്ക് ഫണ്ട് ശേഖരിക്കാനാണ് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും മന്ത്രിയുമായ മണിയാശാൻ മൂന്നാറിലെത്തിയത്. മൂന്നാറിൽ ആദ്യം കയറാൻ പാർട്ടിക്കാർ തീരുമാനിച്ചത് മൂന്നാർ സഹകരണ ബാങ്കിലാണ്. ഇവിടെ ജീവനക്കാരിയായ മകൾ ശ്രീജ, സ്ഥലത്തെത്തിയ മണിയാശനെ കണ്ടെങ്കിലും അത്ര ഗൗനിച്ചില്ല. അടുത്തെത്തിയ മന്ത്രിയുടെ കുശലം ഇങ്ങനെ: 'ഒന്ന് മൈൻഡ് ചെയ്യടോ; ഫണ്ട് പിരിവിനു വന്നതാ'. മകളുടെ കൈയിൽനിന്നാകെട്ട ആദ്യ തുകയെന്നും മണിയാശാൻ കൂട്ടിച്ചേർത്തു. ഇതോടെ അടുത്തുനിന്ന പാർട്ടി പ്രവർത്തകരുടെയും ജീവനക്കാരുടെയും വക പൊട്ടിച്ചിരി. പിന്നെ അൽപനേരം കുശലം പറച്ചിൽ. വിവാദ പ്രസംഗത്തിനു വെടിമരുന്നിടുന്ന രീതി വിട്ട് മണിയാശാൻ വാത്സല്യവും സ്േനഹവും കലർത്തി. എന്നാൽ, നാടൻ പ്രയോഗത്തിൽ 'കത്തിക്കയറിയ'പ്പോൾ കൂടെ നിന്നവർക്ക് ചിരിയടക്കാൻ കഴിഞ്ഞില്ല. ഒടുവിൽ മകളുടെ കൈയിൽനിന്ന് ആദ്യ സംഭാവന വാങ്ങി ചെറുപുഞ്ചിരിയുമായി പടിയിറങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.