മലിനജലം തൊടുപുഴയാറ്റിലൂടെ ഒഴുക്കി; ബാർ ഹോട്ടൽ അടക്കാൻ നഗരസഭ നിർദേശം

തൊടുപുഴ: മലിനജലം തൊടുപുഴയാറ്റിലൂടെ ഒഴുക്കിയതിനെത്തുടർന്ന് നഗരത്തിലെ ബാർ ഹോട്ടൽ അടക്കാൻ നഗരസഭ അധികൃതർ നിർദേശം നൽകി. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന 'പേൾ റോയലാ'ണ് ഞായറാഴ്ച വൈകീട്ട് അഞ്ചോടെ പൂട്ടാൻ നഗരസഭ നിർദേശം നൽകിയത്. സർക്കാറി​െൻറ പുതിയ മദ്യനയത്തെത്തുടർന്ന് അടുത്തിടെ തുറന്ന ബാറാണിത്. ഏറെനേരം നീണ്ട പരിശോധനകൾക്ക് ശേഷമാണ് നഗരസഭയുടെ നടപടി. ഞായറാഴ്ച ഉച്ചയോടെയാണ് തൊടുപുഴയാറ്റിൽ‌ ഓയിൽ പടർന്നൊഴുകുന്നത് യാത്രക്കാരടക്കമുള്ളവർ കാണുന്നത്. ഇവർ വിവരം നഗരസഭ അധികൃതരെ അറിയിച്ചു. ഇതിനിടെ ബി.ജെ.പി പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തി. നഗരസഭ അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് ഇവർ റോഡ് ഉപരോധം തുടങ്ങി. സംഭവമറിഞ്ഞ് വൻ പൊലീസ് സംഘവും സ്ഥലത്തെത്തി. ഉടൻ ചെയർപേഴ്സ​െൻറ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ് അധികൃതർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി. ഹോട്ടലുകൾക്ക് സമീപത്തുകൂടി പുഴയിലേക്കൊഴുകുന്ന ഓടയിൽനിന്ന് മലിനജലം പുഴയിലേക്കൊഴുകുന്നതായി പരിശോധനയിൽ വ്യക്തമായി. പക്ഷേ, എവിടെ നിന്നാണെന്ന് കണ്ടെത്താനായില്ല. തുടർന്ന് അഗ്നിശമന സേനാംഗങ്ങൾ ഓടയുടെ മാൻ ഹോളിലിറങ്ങി പരിശോധിച്ചെങ്കിലും ഉറവിടം വ്യക്തമായില്ല. ഇതിനിടെ അപ്രതീക്ഷിതമായി ഓട നിറയെ മലിനജലം കുത്തിയൊഴുകി വന്നു. ഇതി​െൻറ ഉറവിടം തേടിയുള്ള പരിശോധനയിൽ പേൾ റോയലിലെ കക്കൂസ് ടാങ്കിൽനിന്നാണ് വെള്ളം ഒഴുകിയെത്തുന്നതെന്ന് വ്യക്തമായി. ഇതേ തുടർന്ന് ഉടമയോട് സ്ഥാപനം അടക്കാൻ നഗസഭ അധികൃതർ നിർദേശം നൽകുകയായിരുന്നു. എന്നാൽ, പുഴയിലേക്ക് മാലിന്യം ഒഴുക്കിയിട്ടില്ലെന്നും കുടിവെള്ള ടാങ്ക് വ‍ൃത്തിയാക്കിയപ്പോൾ ഒഴുകിവന്ന ജലമാണ് ഇതെന്നുമാണ് ഉടമയുടെ വിശദീകരണം. തിങ്കളാഴ്ച രാവിലെ നഗരസഭ എ.ഇയുടെ നേതൃത്വത്തിൽ വിദഗ്ധ സംഘത്തി​െൻറ പരിശോധനകൾക്ക് ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് നഗരസഭ ചെയർപേഴ്സൻ സഫിയ ജബ്ബാർ, വൈസ് ചെയർമാൻ ടി.കെ. സുധാകരൻ നായർ എന്നിവർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.