അടിമാലി സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസറെ കാണാതായി

അടിമാലി: ദുരൂഹ സാഹചര്യത്തിൽ അടിമാലി പൊലീസ് സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസറെ കാണാതായി. ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പൊലീസ് ഓഫിസര്‍ റെജിയെയാണ് കാണാതായിരിക്കുന്നത്. രണ്ടു ദിവസം മുമ്പ് സ്‌റ്റേഷനില്‍നിന്ന് ലീവില്‍പോയ റെജി വീട്ടില്‍ എത്തിയില്ല. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാണ്. ബന്ധുക്കളും പൊലീസും രണ്ടു ദിവസമായി അന്വേഷിച്ചിട്ടും വിവരം ലഭിച്ചില്ല. ഇതേ തുടര്‍ന്നാണ് ഞായറാഴ്ച രാത്രി ഭാര്യ റോസ്‌ലിയുടെ മൊഴിപ്രകാരം അടിമാലി പൊലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം വാട്സ്ആപ്പിലൂടെ സഹപ്രവര്‍ത്തകനെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ പോസ്റ്റിട്ട എ.എസ്.ഐ സന്തോഷ് ലാലിനെ സസ്‌പെൻഡ് ചെയ്തിരുന്നു. ഈ സംഭവത്തില്‍ റെജിയുമായി ബന്ധപ്പെട്ട് വിവാദവും ഉണ്ടായിരുന്നു. അവസാനമായി മൂന്നാറില്‍ റെജി എത്തിയതായി പൊലീസിനു വിവരം ലഭിച്ചു. ഇവിടെ നിന്ന് ഓട്ടോയില്‍ പോയതായി സൂചനയുണ്ട്. എന്നാല്‍, പിന്നീട് വിവരമൊന്നുമില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.