ചെന്നൈ അമേരിക്കൻ കോൺസുലേറ്റിന്​ പുതിയ കോൺസൽ ജനറൽ

ചെന്നൈ: ചെന്നൈയിലെ അമേരിക്കൻ കോൺസുലേറ്റിൽ കോൺസൽ ജനറലായി റോബർട്ട് ബർജെസ് ചുമതലയേറ്റു. അമേരിക്ക-ഇന്ത്യ ബന്ധങ്ങൾ ചരിത്രത്തിലെ പ്രചോദനകരമായ കാലത്തേക്ക് ഉയർന്നതായി ചുമതലയേറ്റശേഷം അദ്ദേഹം പറഞ്ഞു. ചെന്നൈയിൽ എത്തുന്നതിനുമുമ്പ് വാഷിങ്ടൺ ഡി.സിയിൽ യു.എസ് സ്റ്റേറ്റ് ഡിപ്പാർട്മ​െൻറ് ദക്ഷിണ--മധ്യ ഏഷ്യൻ കാര്യ ബ്യൂറോയിൽ പ്രാദേശിക വിഷയങ്ങൾക്കായുള്ള ഓഫിസ് ഡയറക്ടറായിരുന്നു. അതിനുമുമ്പ് തജികിസ്താൻ, കിർഗിസ്താൻ, അസർബൈജാൻ, മലാവി, പാകിസ്താൻ എന്നിവിടങ്ങളിലെ നയതന്ത്ര കാര്യാലയങ്ങളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ------------- ചിത്രം മെയിൽ കാപ്ഷൻ റോബർട്ട് ബർജെസ് --------------
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.