പത്തനംതിട്ട: കേരള െപാലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഇൗമാസം മൂന്ന്, നാല്, അഞ്ച് തീയതികളിൽ അടൂരിൽ നടക്കും. അഞ്ചിന് രാവിലെ 10ന് പ്രതിനിധി സമ്മേളനം മന്ത്രി ജി. സുധാകരനും ആറിന് വൈകീട്ട് നാലിന് പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയനും ഉദ്ഘാടനം ചെയ്യും. മൂന്നിന് രാവിലെ 9.30ന് ഗീതം ഒാഡിറ്റോറിയത്തിൽ പതാക ഉയർത്തലോടെ പരിപാടികൾക്ക് തുടക്കമാകുമെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ടി.എസ്. ബൈജു, ജനറൽ സെക്രട്ടറി പി.ജി. അനിൽകുമാർ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 10ന് സംസ്ഥാന കമ്മിറ്റിയും യാത്രയയപ്പ് സമ്മേളനവും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. എ.ഡി.ജി.പി ടോമിൻ തച്ചങ്കരി മുഖ്യപ്രഭാഷണം നടത്തും. നാലിന് രാവിലെ 10.30ന് 'ക്രമസമാധാന പരിപാലനം നേരിടുന്ന വെല്ലുവിളികൾ' വിഷയത്തിലെ സെമിനാർ മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. എ.ഡി.ജി.പി എ. ഹേമചന്ദ്രൻ വിഷയം അവതരിപ്പിക്കും. സംസ്ഥാന വൈസ് പ്രസിഡൻറ് സണ്ണി ജോസഫ് അധ്യക്ഷതവഹിക്കും. വൈകീട്ട് 4.30ന് സാംസ്കാരിക സമ്മേളനം മന്ത്രി മാത്യു ടി. തോമസ് ഉദ്ഘാടനം ചെയ്യും. റിട്ട . ഡി.ജി.പി ഡോ. അലക്സാണ്ടർ ജേക്കബ് മുഖ്യപ്രഭാഷണം നടത്തും. ആർ.െക. ജ്യോതിഷ് അധ്യക്ഷതവഹിക്കും. അഞ്ചിന് രാവിലെ 10ന് ആരംഭിക്കുന്ന പ്രതിനിധി സമ്മേളനത്തിൽ ഡി.ജി.പി ലോക്നാഥ് ബെഹ്റ മുഖ്യപ്രഭാഷണം നടത്തും. വൈകീട്ട് നാലിന് പൊതുസമ്മേളനത്തിൽ മന്ത്രി മേഴ്സിക്കുട്ടിയമ്മ മുഖ്യപ്രഭാഷണം നത്തും. പ്രതിനിധി സമ്മേളനത്തിൽ 6500ഒാളം പ്രതിനിധികൾ സംബന്ധിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. ആദ്യ രണ്ടു ദിവസം നടക്കുന്ന പരിപാടികളിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങൾ അടക്കം 500ഒാളം പ്രതിനിധികൾ പെങ്കടുക്കും. വനിതകൾക്കായി പ്രത്യേക കൺെവൻഷൻ നടത്തിയിരുന്നു. സംസ്ഥാന കമ്മിറ്റിയിൽ 11 വനിതകൾ അംഗങ്ങളാണ്. നിർവഹക സമിതിയിൽ രണ്ടുപേരും വനിതകളാണ്. 4132 വനിതകളാണ് സേനയിലുള്ളതെന്നും അവർ അറിയിച്ചു. സ്വാഗതസംഘം ചെയർമാൻ ടി.എൻ. അനീഷ്, ജനറൽ കൺവീനർ കെ.എസ്. അജി എന്നിവരും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.