മുണ്ടക്കയം: കൊക്കയാര്‍ പഞ്ചായത്തിലെ മുപ്പത്തിയഞ്ചാം മൈല്‍ ബോയ്സ്-മേലോരം റോഡ് തകര്‍ന്ന് യാത്ര ദുരിതമാകുന്നു. കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിലുളള റബര്‍ തോട്ടത്തിലൂടെയാണ് പത്തുകിലോമീറ്ററോളം റോഡ് പോകുന്നത്. പതിറ്റാണ്ടുകളായി റോഡ് പൊതുജനങ്ങള്‍ക്കായി വിട്ടുനല്‍കാതെ ഗേറ്റ് സ്ഥാപിച്ചത് ജനകീയ സമരത്തത്തെുടര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കമ്പനി ഉടമകളുമായി നടത്തിയ ചര്‍ച്ചയില്‍ സര്‍ക്കാറിന് റോഡ് വിട്ടുനല്‍കി. റോഡ് തകര്‍ന്നതോടെ ഇതുവഴിയുണ്ടായിരുന്ന ഏക ബസ് സര്‍വിസും നിലച്ചു. ഇതോടെ 14 കിലോമീറ്ററോളം അമിത ചാര്‍ജ് നല്‍കി ടാക്സി വാഹനങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ് നാട്ടുകാര്‍. വിവിധ ഭാഗങ്ങളില്‍നിന്ന് ജോലിക്കത്തെുന്ന നിരവധി സര്‍ക്കാര്‍ ജോലിക്കാര്‍ നടന്നാണ് മേലോരത്ത് എത്തുന്നത്. വിദ്യാര്‍ഥികള്‍ മുണ്ടക്കയം, കാഞ്ഞിരപ്പള്ളി മേഖലകളിലേക്ക് പോകുന്നതും നടന്നുവേണം. റോഡിന്‍െറ ഒരുഭാഗം ഇ.എസ്.ബിജിമോള്‍ എം.എല്‍.എയുടെ ശ്രമഫലമായി സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മാണജോലി നടത്തിയെങ്കിലും പന്ത്രണ്ട് കിലോമീറ്ററുകളോളം യാത്ര ദുരിതമാണ്. റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് കോണ്‍ഗ്രസ് കൊക്കയാര്‍ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മുന്‍ എം.പി പി.ടി. തോമസ് തുടങ്ങിവെച്ച പി.എം.ജി.എസ്.വൈ പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ സ്ഥലം എം.പി കൂടിയായ ജോയ്സ് ജോര്‍ജ് തയാറാകാതിരുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് യോഗം കുറ്റപ്പെടുത്തി. സണ്ണി തട്ടുങ്കല്‍ അധ്യക്ഷത വഹിച്ചു. എന്‍.ഇ. ഇസ്മായില്‍, വി.ജെ. സുരേഷ് കുമാര്‍, ഐ.എം. യശോധരന്‍, ജോസ് ഉള്ളാട്ട്, ഓലിക്കല്‍ സുരേഷ്, ബിജു വെട്ടിക്കല്‍, ടി.ടി. കുര്യന്‍ ടോമി നെല്ലിമല, പി.കെ. ഷാജി എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.