ചങ്ങനാശേരി: രണ്ടരലക്ഷത്തോളം രൂപ വിലവരുന്ന ആറായിരം പാക്കറ്റ് നിരോധിത പുകയില ഉല്‍പന്നവുമായി പായിപ്പാട് ഓമണ്ണില്‍ ജയകുമാറിനെ (49) ഷാഡോ പൊലീസ് പിടികൂടി. വെള്ളിയാഴ്ച രാത്രി 10.30ഓടെ പെരുന്നയില്‍ കാറില്‍ ഹാന്‍സുമായി വിതരണത്തിന് എത്തിയപ്പോഴാണ് പിടിയിലായത്. ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന മാവേലിക്കര സ്വദേശി സുനില്‍ ഓടി രക്ഷപ്പെട്ടു. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ചങ്ങനാശേരിയിലുള്ള കച്ചവടക്കാരന് ഹാന്‍സ് കൈമാറാന്‍ ജയകുമാര്‍ വരുന്നതായി രഹസ്യവിവരം ലഭിച്ചതിനത്തെുടര്‍ന്ന് ഷാഡോ പൊലീസ് നടത്തിയ നിരീക്ഷണത്തിലാണ് പിടിയിലായത്. ചങ്ങനാശേരി, തിരുവല്ല, മല്ലപ്പള്ളി തുടങ്ങിയ സ്ഥലങ്ങളില്‍ ഇവയുടെ മൊത്തവിതരണം നടത്തിവന്ന ജയകുമാര്‍ തമിഴ്നാട്ടില്‍നിന്ന് പച്ചക്കറിയുമായി വരുന്ന ലോറിയിലാണ് ഹാന്‍സ് എത്തിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. പായിപ്പാട്ടെ വീട്ടില്‍ സൂക്ഷിച്ച് ആവശ്യക്കാര്‍ക്ക് വിതരണം ചെയ്തുവരുകയായിരുന്നു. നിരവധി അബ്കാരി കേസിലെ പ്രതിയാണ്. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ സ്റ്റേഷനുകളില്‍ നിലവില്‍ ഇയാള്‍ക്കെതിരെ കേസുണ്ട്. ചങ്ങനാശേരി ഡിവൈ.എസ്.പി കെ. ശ്രീകുമാറിന്‍റ നേതൃത്വത്തില്‍ സി.ഐ ഒ.എം. സുനില്‍, എസ്.ഐമാരായ സിബി തോമസ്, ടോം ജോസഫ്, ഷാഡോ പൊലീസ് അസി. സബ് ഇന്‍സ്പെക്ടര്‍മാരായ കെ.കെ. റെജി, പ്രദീപ് ലാല്‍, സിബിച്ചന്‍ ജോസഫ് എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.