മാലിന്യത്തിന്‍െറ പേരില്‍ നഗരസഭാ കൗണ്‍സിലില്‍ ബഹളം

കോട്ടയം: മാലിന്യത്തിന്‍െറ പേരില്‍ കൗണ്‍സില്‍ യോഗത്തില്‍ ബഹളം. കോടിമതയില്‍ വന്‍തോതില്‍ മാലിന്യം ഉപേക്ഷിക്കുന്നതായി സ്റ്റാന്‍ഡിങ് കൗണ്‍സില്‍ ചെയര്‍മാന്‍ കൂടിയായ എന്‍.എസ്. ഹരിശ്ചന്ദ്രന്‍െറ ആരോപണത്തോടെയാണ് മാലിന്യ വിഷയത്തില്‍ ഭരണ-പ്രതിപക്ഷാംഗങ്ങള്‍ പരസ്പരം ആരോപണമുന്നയിച്ച് ബഹളം കൂട്ടിയത്. വടവാതൂരില്‍ ഡമ്പിങ്യാര്‍ഡ് പൂട്ടിയശേഷം പ്ളാസ്റ്റിക് മാലിന്യം കത്തിച്ചും മറ്റ്മാലിന്യം കുഴിച്ചുമൂടിയതുമാണ് സംസ്കരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് എം.കെ. പ്രഭാകരന്‍ പറഞ്ഞു. ഉദ്യോഗസ്ഥരെ നിയന്ത്രിക്കാന്‍ കഴിയാത്ത ഭരണം അഴിമതിക്ക് വഴിയൊരുക്കിയെന്ന കൗണ്‍സിലര്‍ ബി. ഗോപകുമാറിന്‍െറ ആരോപണം ഭരണപക്ഷത്തെ ചൊടിപ്പിച്ചു. നഗരത്തിലെ ഷോപ്പിങ് മാളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ രേഖപ്പെടുത്തിയ പേര് ആരുടേതാണെന്ന് അറിയാമെന്ന് ഭരണപക്ഷത്തെ അംഗം അഡ്വ. ഫ്രാന്‍സിസ് ജേക്കബിന്‍െറ ആരോപണം നേര്‍ക്കുനേരെയുള്ള പോര്‍വിളിക്ക് കാരണമായി. കസേരയില്‍നിന്ന് എഴുന്നേറ്റുവന്ന ഗോപകുമാര്‍ വെല്ലുവിളി ഉയര്‍ത്തി സംസാരിച്ചു. കൗണ്‍സിലര്‍മാരായ ഷീജ അനില്‍, എം.പി. സന്തോഷ്കുമാര്‍, വി.കെ. അനില്‍കുമാര്‍, മോഹന്‍കുമാര്‍, ടി.സി. റോയി, പ്രസന്നന്‍ തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.