പത്തനംതിട്ട: വിവാഹ വാഗ്ദാനം നല്‍കി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. അങ്ങാടിക്കല്‍ ചന്ദനപ്പള്ളി ചേന്നട്ടനിട്ട വീട്ടില്‍ അച്ചു ടി. തോമസിനെയാണ് അറസ്റ്റ് ചെയ്തത്. കൊടുന്തറ സ്വദേശിയായ വിദ്യാര്‍ഥിനിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി കടത്തിക്കൊണ്ടു പോയതായാണ് പരാതി. ചെങ്ങന്നൂര്‍ വെണ്‍മണിയിലുള്ള ഇയാളുടെ സുഹൃത്തിന്‍െറ വീട്ടില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചു വരികയായിരുന്നു. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് പത്തനംതിട്ട പൊലീസ് ഒരുമാസമായി അന്വേഷിക്കുകയായിരുന്നു. പലരുടെ പേരിലെടുത്ത സിം കാര്‍ഡായിരുന്നു പ്രതി പെണ്‍കുട്ടിയെ വിളിക്കാന്‍ ഉപയോഗിച്ചത്. ഇത് അന്വേഷണസംഘത്തെ കുഴപ്പിച്ചിരുന്നു. പീന്നീട് പെണ്‍കുട്ടിയുടെ സുഹൃത്തുകളെ ചോദ്യം ചെയ്തപ്പോഴാണ് 2012ല്‍ കോളജില്‍ ഗെസ്റ്റ് അധ്യാപകനായി വന്ന അച്ചുവുമായി ബന്ധമുണ്ടായിരുന്നതായി വിവരം ലഭിച്ചത്. ഇയാളെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോഴാണ് താന്‍ പെണ്‍കുട്ടിയെ വെണ്‍മണിയില്‍ താമസിപ്പിച്ചതായും പിന്നീട് തിരുവനന്തപുരത്തുള്ള വനിതാ ഹോസ്റ്റലില്‍ പാര്‍പ്പിച്ചതായും ഇയാള്‍ പറഞ്ഞത്. പൊലീസ് സംഘം തിരുവനന്തപുരത്തത്തെി പെണ്‍കുട്ടിയെ കണ്ടത്തെി. ഇയാള്‍ക്ക് നാല് പെണ്‍കുട്ടികളുമായി ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.