തൊടുപുഴ: പീരുമേട്ടിലെ തേയിലത്തോട്ടം തൊഴിലാളികളുടെ കുട്ടികളുടെ സാമൂഹിക-വിദ്യാഭ്യാസ സാഹചര്യങ്ങള്‍ മനസ്സിലാക്കാനായി ലയങ്ങള്‍ സന്ദര്‍ശിച്ച സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷന്‍ സര്‍ക്കാറിന് ശിപാര്‍ശ സമര്‍പ്പിച്ചു. കമീഷന്‍ അധ്യക്ഷ ശോഭാ കോശി, അംഗങ്ങളായ കെ. നസീര്‍, സി.യു. മീന എന്നിവര്‍ കഴിഞ്ഞ മേയ് 21ന് ലയങ്ങള്‍ സന്ദര്‍ശിച്ചാണ് ശിപാര്‍ശ സമര്‍പ്പിച്ചത്. തേയിലത്തോട്ടങ്ങളില്‍ ജോലി ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ കുട്ടികള്‍ ഉള്‍പ്പെടെയുള്ള പതിനെട്ടില്‍ താഴെ പ്രായമുള്ളവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ നിരവധി കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്ന് കമീഷന്‍ കണ്ടത്തെി. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനും ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനും നിരവധി നിര്‍ദേശങ്ങളാണ് കമീഷന്‍ സര്‍ക്കാറിന് നല്‍കിയത്. ഈ മേഖലയിലെ കുട്ടികളുടെ ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം എന്നിവ ഉറപ്പുവരുത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍ ഇവയില്‍ ഉള്‍പ്പെടുന്നു. ടോയ്ലറ്റ് സൗകര്യങ്ങളുടെ അപര്യാപ്തത, ലയങ്ങളുടെ ദയനീയാവസ്ഥ എന്നിവ പ്രധാന വെല്ലുവിളികളാണ്. കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ സ്വകാര്യതയോ സുരക്ഷിതത്വമോ ലയങ്ങളില്‍ ഇല്ല. ശുദ്ധജലവും ലഭ്യമല്ല. ഹൈറേഞ്ച് മേഖലയില്‍ കിലോമീറ്ററുകള്‍ നടന്നാണ് കുട്ടികള്‍ സ്കൂളില്‍ പോകുന്നത്. പല സ്ഥലങ്ങളിലും ഗതാഗതസൗകര്യങ്ങളില്ല. സ്കൂളുകളില്‍നിന്നുള്ള കുട്ടികളുടെ കൊഴിഞ്ഞുപോക്കിന് ഇത് കാരണമാകുന്നു. ഇതരസംസ്ഥാന തൊഴിലാളികളുടെ കുട്ടികള്‍ താമസിക്കുന്ന ലയങ്ങള്‍ വളരെ പരിതാപകരമാമെന്ന് കമീഷന്‍ വിലയിരുത്തി. 10 വര്‍ഷമായി പൂട്ടിക്കിടന്ന ലയങ്ങളിലാണ് ഇതരസംസ്ഥാന തൊഴിലാളികളെ താമസിപ്പിച്ചിരിക്കുന്നത്. കുട്ടികള്‍ മദ്യപാനത്തിലേക്ക് തിരിയുന്നതായും മദ്യക്കടത്തിന് ഉപയോഗിക്കപ്പെടുന്നതായും ശിപാര്‍ശയില്‍ പറയുന്നു. മേഖലയിലെ അങ്കണവാടികള്‍ ശിശുസൗഹാര്‍ദമല്ല എന്നും കമീഷന്‍ നിരീക്ഷിക്കുന്നു. സന്ദര്‍ശനത്തിന്‍െറ ഭാഗമായി കമീഷന്‍ വിവിധ സര്‍ക്കാര്‍ വകുപ്പിലെ ഉദ്യോഗസ്ഥര്‍, എസ്റ്റേറ്റ് ഉടമകള്‍, ട്രേഡ് യൂനിയന്‍ നേതാക്കള്‍ എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നു. കമീഷന്‍െറ ശിപാര്‍ശകളുടെ അടിസ്ഥാനത്തില്‍ കൈക്കൊണ്ട നടപടികള്‍ എല്ലാ വകുപ്പുകളും രണ്ടുമാസത്തിനകം കമീഷനെ അറിയിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.