എരുമേലി: ശുചിത്വത്തെക്കുറിച്ച് ജനത്തെ ബോധവാന്മാരാക്കാന്‍ രംഗത്തിറങ്ങിയവര്‍ തന്നെ പൊതുവഴിയില്‍ മാലിന്യം തള്ളി. തിങ്കളാഴ്ച എരുമേലിയില്‍ സംഘടിപ്പിച്ച എരുമേലി സംഗമത്തോട് അനുബന്ധിച്ച് നടത്തിയ മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളുടെ അവസാന ഘട്ടത്തിലാണ് സംഘാടകരുടെ ഈ നടപടി. എരുമേലി ഗ്രാമപഞ്ചായത്ത്, എം.ഇ.എസ് കോളജ് എന്‍.എസ്.എസ് യൂനിറ്റ്, സിറ്റിസണ്‍സ് ഇന്ത്യ ഫൗണ്ടേഷന്‍ മറ്റ് വിവിധ സംഘടനകളുടെയും ആഭിമുഖ്യത്തില്‍ നൂറോളം കോളജുകളില്‍നിന്നുള്ള എന്‍.എസ്.എസ് വിദ്യാര്‍ഥികളെയും പങ്കെടുപ്പിച്ചാണ് എരുമേലി സംഗമത്തിന്‍െറ ഭാഗമായി മാലിന്യ നിര്‍മാര്‍ജന പരിപാടി സംഘടിപ്പിച്ചത്. ഇവരുടെ നേതൃത്വത്തില്‍ ടൗണിലെ മാലിന്യം നീക്കം ചെയ്യുകയും മാലിന്യം തള്ളുന്നതിനെതിരെ ബോധവത്കരണം ലക്ഷ്യമിട്ട് റാലിയും സംഘടിപ്പിച്ചിരുന്നു. ഇതിനുശേഷമാണ് റാലിക്ക് ഉപയോഗിച്ച പ്ളകാര്‍ഡ് അടക്കമുള്ളവ പൊതുവഴിയില്‍ ഉപേക്ഷിച്ചത്. എരുമേലി-കാഞ്ഞിരപ്പള്ളി റോഡില്‍ ടി.ബി റോഡിലേക്ക് പ്രവേശിക്കുന്ന ജങ്ഷനിലാണ് മാലിന്യക്കൂമ്പാരത്തോടൊപ്പം ജനത്തെ ബോധവാന്മാരാക്കുന്നതിനായി ഉയര്‍ത്തിപ്പിടിച്ച പ്ളക്കാര്‍ഡുകളും അതോടൊപ്പമുള്ള കമ്പുകളും ഇവര്‍ അലക്ഷ്യമായി വലിച്ചെറിഞ്ഞത്. എരുമേലിയില്‍ വണ്‍വേ സംവിധാനം നിലവില്‍ വന്നതോടെ ടി.ബി റോഡില്‍ വന്‍ ഗതാഗതത്തിരക്കാണ് അനുഭവപ്പെടുന്നത്. ഈ റോഡില്‍ അലക്ഷ്യമായി മാലിന്യം തള്ളിയ മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തകരുടെ പ്രവൃത്തിയില്‍ പ്രതിഷേധം ഉയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.