ചാത്തന്നൂർ: ദേശീയപാതയിൽ സ്പിന്നിങ് മില്ലിന് സമീപം നാല് വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. ഞായറാഴ്ച ഉച്ചക്ക് 12 ഒാടെ കൊല്ലം ഭാഗത്തുനിന്ന് തിരുവനന ്തപുരം ഭാഗത്തേക്ക് പോകുകയായിരുന്ന കാർ നിയന്ത്രണംവിട്ട് എതിർദിശയിൽ വന്ന കാറിൽ ഇടിക്കുകയും തുടർന്ന് തിരുവനന്തപുരം ഭാഗത്തുനിന്ന് വന്ന കാറിെൻറ പിന്നിൽ മറ്റ് കാറുകൾ ഇടിച്ചുമാണ് അപകടം ഉണ്ടായത്.
അപകടത്തെ തുടർന്ന് ദേശീയപാതയിൽ ദീർഘനേരം ഗതാഗതതടസ്സമുണ്ടായി. ചാത്തന്നൂർ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.