Posted On
date_range Updated On
date_range വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ
കൊല്ലം: ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ രണ്ടു പേരെ ഇൗസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിത്തോട്ടം ഡിപ്പോ പുരയിടത്തിൽ എം. ഹാഷിമുദ്ദീൻ (39), കൊല്ലം ക്യു.എ.സി റോഡിൽ മുരുകൻ (-41) എന്നിവരാണ് അറസ്റ്റിലായത്. ഹാപ്പി രാജേഷ് കൊല്ലപ്പെട്ട കേസിലെ സാക്ഷി സുനിൽദത്തിനെ വീടുകയറി ഭീഷണിപ്പെടുത്തിയ കേസിൽ റിമാൻഡിലാണ് മുരുകൻ. ജയിലിലെത്തിയാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. മുരുകനെ 24വരെ കസ്റ്റഡിയിൽ വിട്ടുകിട്ടിയിട്ടുണ്ട്. കരിക്കോട് ഭാഗത്ത് വാടകക്ക് താമസിക്കുന്ന സ്ത്രീയെ ജോലി വാഗ്ദാനം നൽകി കൊല്ലം സ്വദേശികൾ ഖത്തറിൽ കൊണ്ടുപോയിരുന്നു. ഇവിടെവെച്ച് നഗ്നചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി ഒട്ടേറെേപ്പർ പീഡിപ്പിച്ചിരുന്നതായി പൊലീസ് പറഞ്ഞു. യുവതിയുടെ ചിത്രം സമൂഹ മാധ്യമം വഴിയാണ് മുരുകന് ലഭിച്ചത്. നാട്ടിലെത്തിയ യുവതിയെ ദൃശ്യങ്ങൾ കാട്ടി ഇരുവരും ചേർന്ന് പീഡിപ്പിച്ചെന്നാണ് പരാതി. യുവതിയുടെ പക്കൽനിന്ന് പണം അപഹരിച്ചതും വീട്ടിൽ പോയി മർദിച്ചതുമടക്കമുള്ള കേസുകളിൽ എട്ടോളം പ്രതികളുണ്ടെന്ന് ഇൗസ് റ്റ് സി.ഐ എസ്. മഞ്ജുലാൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.