കശുവണ്ടി വികസന കോര്‍പറേഷന്‍ തോട്ടണ്ടി വാങ്ങിയതില്‍ ക്രമക്കേടെന്ന് ആരോപണം

കൊല്ലം: കശുവണ്ടി വികസന കോര്‍പറേഷനില്‍ തോട്ടണ്ടി വാങ്ങിയതിലെ ക്രമക്കേട് അന്വേഷിക്കണമെന്ന് ഐ.എന്‍.ടി.യു.സി മുന്‍ ജില്ല സെക്രട്ടറി കടകംപള്ളി മനോജ്. ടെന്‍ഡര്‍ വിളിക്കാതെ സ്വകാര്യ കമ്പനിയില്‍നിന്ന് 14.71 കോടിക്ക് 1000 മെട്രിക് ടണ്‍ തോട്ടണ്ടി വാങ്ങിയെന്നാണ് പരാതി. കിലോക്ക് 147.13 രൂപ നിരക്കിലായിരുന്നു ഇടപാട്. സ്റ്റോക്കുണ്ടായിരുന്ന തോട്ടണ്ടി തീര്‍ന്നതിനത്തെുടര്‍ന്ന് ആഴ്ചകളായി കോര്‍പറേഷന്‍ ഫാക്ടറികള്‍ അടഞ്ഞുകിടക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് സ്വകാര്യ കമ്പനിയില്‍നിന്ന് തോട്ടണ്ടി വാങ്ങാന്‍ തീരുമാനിച്ചത്. സീസണ്‍ കഴിഞ്ഞതും നിലവില്‍ വിപണിയില്‍ ഇല്ലാത്തതുമായ ഗിനിബസാവോ തോട്ടണ്ടിയാണ് വാങ്ങിയത്. താന്‍സനിയന്‍ തോട്ടണ്ടി വിപണിയിലുള്ളപ്പോള്‍ സ്വകാര്യ കമ്പനിയെ സഹായിക്കാന്‍ പഴയ തോട്ടണ്ടി ടെന്‍ഡര്‍ ഒഴിവാക്കി വാങ്ങുകയായിരുന്നെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, തോട്ടണ്ടി ഇടപാടില്‍ അഴിമതിയുണ്ടെന്ന ആരോപണം കശുവണ്ടി വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ എസ്. ജയമോഹന്‍ നിഷേധിച്ചു. നടപടിക്രമങ്ങള്‍ പാലിച്ചാണ് തോട്ടണ്ടി വാങ്ങുന്നത്. തോട്ടണ്ടി ഇല്ലാത്തതിനാല്‍ ഫാക്ടറികള്‍ അടച്ചിടേണ്ട സാഹചര്യമായിരുന്നു. അഴിമതി ആരോപണങ്ങള്‍ എന്ത് അടിസ്ഥാനത്തിലാണെന്ന് അറിയില്ളെന്നും അദ്ദേഹം പ്രതികരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.