പരവൂർ കായലിലെ മണലൂറ്റ്
കൊട്ടിയം: കായലിലെ മണലൂറ്റ് റെയിൽവെ മേൽപാലത്തിന് ഭീഷണിയായേക്കാൻ സാധ്യതയേറുന്നു. ദേശീയപാതയുടെ നിർമാണത്തിനായി പരവൂർ കായലിൽ നടത്തുന്ന മണലൂറ്റാണ് റെയിൽവെ മേൽപാലത്തിന് ഭീഷണിയായി മാറുന്നത്. മയ്യനാടിനും പരവൂരിനും ഇടയിൽ പരവൂർ കായലിന് കുറുകെയുള്ള മാമൂട്ടിൽ പാലത്തിനാണ് മണലൂറ്റ് ഭീഷണിയാകുന്നത്. ഏതാനും വർഷം മുമ്പുവരെ ഇവിടെ കായലിൽ രാത്രി മണൽമാഫിയ സംഘങ്ങൾ നടത്തിയിരുന്ന മണലൂറ്റ് പാലത്തിന് ബലക്ഷയമുണ്ടാകുന്നുവെന്ന് പരാതി ഉണ്ടായി. തുടർന്ന് പൊലീസ് മണലൂറ്റുകാരെ പിടികൂടിയതിനെ തുടർന്ന് നിർത്തിവെക്കുകയായിരുന്നു.
ഇപ്പോൾ കുറ്റൻ ഡ്രഡ്ജറുകൾ ഉപയോഗിച്ചാണ് ഇവിടെ മണലൂറ്റ് നടത്തുന്നത്. മണലൂറ്റ് പാലത്തിന്റെ തൂണുകൾക്ക് ബലക്ഷയത്തിന് കാരണമാകുമെന്നാണ് നാട്ടുകാരും മത്സ്യത്തൊഴിലാളികളും പറയുന്നത്. ഇപ്പോൾ പൊഴിക്കര ഭാഗത്താണ് കായലിൽ ഡ്രഡ്ജിംഗ് നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.