കൊല്ലം: കശുവണ്ടി മേഖലയെ സംരക്ഷിക്കാന്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് കശുവണ്ടി പ്രൊസസേഴ്സ് എക്സ്പോര്‍ട്ടേഴ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. മേഖലയിലെ പ്രതിസന്ധിയെ പറ്റി വിശദപഠനം നടത്തി പ്രശ്നങ്ങള്‍ വിശകലനം ചെയ്യാന്‍ വിദഗ്ധ സമിതിയെ നിയമിക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു. ട്രേഡ് യൂനിയനുകളുടെ കടുംപിടിത്തം കാരണം അമിതമായി കൂലി വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടിയും തോട്ടണ്ടിക്ക് വില വര്‍ധിച്ചതും വ്യവസായത്തിന് ആഘാതമായി. ഓണം ബോണസ് നല്‍കിയശേഷം സംസ്ഥാനത്ത് അഞ്ഞൂറോളം ഫാക്ടറികള്‍ പൂട്ടിക്കിടക്കുകയാണെന്ന് വ്യവസായികള്‍ ആരോപിച്ചു. ട്രേഡ് യൂനിയന്‍ നേതാക്കളും സര്‍ക്കാറും വസ്തുതകള്‍ മനസ്സിലാക്കണം. സ്വകാര്യ വ്യവസായികള്‍ സംസ്കരണം നടത്തുമ്പോള്‍ ചാക്കൊന്നിന് 1800 രൂപയോളം നഷ്ടം സഹിക്കുകയാണെന്നും കേരളത്തിന്‍െറ പരമ്പരാഗതവ്യവസായം അന്യം നിന്നുപോകാതിരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നടപടിയുണ്ടാകണമെന്നും അസോസിയേഷന്‍ യോഗം ആവശ്യപ്പെട്ടു. കൊല്ലം രാമവര്‍മ ക്ളബില്‍ നടന്ന യോഗത്തില്‍ വൈസ് പ്രസിഡന്‍റ് എ.എം. ഷിക്കാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.എം. നാസര്‍, ട്രഷറര്‍ ആര്‍. വിക്രമന്‍, എം. ഷാജഹാന്‍, കെ.എന്‍. അന്‍സാരി എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.