പരവൂര്‍: വൈദ്യുതി സ്വയംപര്യാപ്തത കൈവരിക്കുന്നതിന് ലക്ഷങ്ങള്‍ ചെലവഴിച്ച് സ്ഥാപിച്ച സോളാര്‍ പാനലിന്‍െറ പേരില്‍ പരവൂര്‍ നഗരസഭയില്‍ ഭരണ-പ്രതിപക്ഷ തര്‍ക്കം മുറുകുന്നു. 2013-14 സാമ്പത്തിക വര്‍ഷത്തെ പദ്ധതി വിഹിതത്തില്‍നിന്ന് 30 ലക്ഷം ചെലവഴിച്ച് സ്ഥാപിച്ച സോളാര്‍ സംവിധാനം വൈദ്യുതി ഉല്‍പാദനത്തില്‍ നഗരസഭയെ സ്വയം പര്യാപ്തമാക്കുമെന്നും മിച്ചം വരുന്ന വൈദ്യുതി കെ.എസ്.ഇ.ബിക്ക് നല്‍കുകയും ചെയ്യുമെന്നുമാണ് നഗരസഭാ അധികൃതര്‍ പറഞ്ഞിരുന്നത്. എന്നാല്‍ പദ്ധതി വന്‍ പരാജയമാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. സോളാര്‍ പാനല്‍ സ്ഥാപിച്ച് മാസങ്ങളോളം കഴിഞ്ഞിട്ടും പ്രവര്‍ത്തിച്ചില്ല. ആറ് മാസമായി പ്രവര്‍ത്തനം നടക്കുന്നുണ്ടെങ്കിലും കാര്യക്ഷമമല്ളെന്ന് പ്രതിപക്ഷത്തെ എ. ഷുഹൈബ് പറയുന്നു. വൈദ്യുതിയുടെ കാര്യത്തില്‍ സ്വയം പര്യാപ്തമായില്ളെന്ന് മാത്രമല്ല ഇപ്പോഴും നഗരസഭ വൈദ്യുതി ചാര്‍ജ് അടച്ചുകൊണ്ടിരിക്കുകയാണ്. പ്രതിപക്ഷത്തിന്‍െറ ആരോപണം വസ്തുതകള്‍ മനസ്സിലാക്കാതെയാണെന്ന് ഭരണപക്ഷം പറയുന്നു. പദ്ധതിച്ചെലവ് 30 ലക്ഷമാണെന്നത് തെറ്റാണെന്ന് ചെയര്‍പേഴ്സണ്‍ വി. അംബിക ചൂണ്ടിക്കാട്ടി. 20 ലക്ഷം പ്രതീക്ഷിച്ച് തുടങ്ങിയ പദ്ധതി പൂര്‍ത്തീകരിച്ചത് 18,52,080 രൂപക്കാണ്. പാനല്‍ സ്ഥാപിക്കുന്നതുവരെ ശരാശരി ദൈ്വമാസ വൈദ്യുതി ചാര്‍ജ് 24000-25000 ആയിരുന്നു. ഓഫിസ് നവീകരണത്തിന്‍െറ ഭാഗമായി നാല് എയര്‍ കണ്ടീഷനറുകള്‍ സ്ഥാപിച്ചിച്ചുണ്ട്. അതുവഴി നിലവില്‍ 35000നുമേല്‍ ചാര്‍ജ്ജ് വരേണ്ടതാണ് എന്നാല്‍, കഴിഞ്ഞ തവണ നഗരസഭക്ക് അടയ്ക്കേണ്ടി വന്നത് 1765 രൂപ മാത്രമാണ്. തുടക്കത്തില്‍ കെ.എസ്.ഇ.ബി എടുക്കുന്ന വൈദ്യുതിയുടെ അളവ് നിര്‍ണയിക്കാന്‍ സംവിധാനമില്ലായിരുന്നു. ഗ്രിഡ് സംവിധാനമുള്ള മീറ്റര്‍ സ്ഥാപിച്ചതോടെ പ്രശ്നം പരിഹരിച്ചു. ഇപ്പോള്‍ അധിക വൈദ്യുതി കൃത്യമായി കെ.എസ്.ഇ.ബി.ക്ക് നല്‍കുന്നുണ്ട്. നഗരസഭയുടെ ഉപയോഗത്തിന് 15 കിലോവാട്ട് മതി. 17 മുതല്‍ 18 വരെ കിലോവാട്ട് ഉല്‍പാദിപ്പിക്കാന്‍ കഴിയുന്നുണ്ട്. ബോര്‍ഡ് എടുക്കുന്ന വൈദ്യുതിയുടെ വില നഗരസഭയുടെ ബില്ലില്‍ കുറച്ചു നല്‍കുകയാണ് ചെയ്യുന്നതെന്നും ചെയര്‍പേഴ്സണ്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.