ചാത്തന്നൂര്‍: ബി.എസ്.എഫ് ജവാനെയും ഭാര്യയെയും ആക്രമിച്ച് പരിക്കേല്‍പിച്ച ശേഷം ഒളിവില്‍ പോയയാള്‍ പിടിയില്‍. കണ്ണനല്ലൂര്‍ കാരോട്ട് കിഴക്കതില്‍ വീട്ടില്‍ കാട്ടാളന്‍ എന്നറിയപ്പെടുന്ന ഇര്‍ഷാദ് (21) നെയാണ് കൊട്ടിയം എസ്.ഐ ഫയാസും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒമ്പതിന് വൈകുന്നേരത്തോടെയായിരുന്നു സംഭവം. ബി.എസ്.എഫ് ജവാന്‍ നെടുമ്പന ശ്രീഹരിയില്‍ ഹരിലാല്‍ (34), ഭാര്യ ശ്രീകല എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ശ്രീകലയെ ഫോണില്‍ യുവാവ് ശല്യപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് പൊലീസില്‍ പരാതി നല്‍കാന്‍ പോകവെ നെടുമ്പന ഓട്ടോ സ്റ്റാന്‍ഡിന് സമീപത്ത് വെച്ച് ഇര്‍ഷാദിന്‍െറ നേതൃത്വത്തിലുളള 15അംഗ സംഘം ആക്രമിക്കുകയായിരുന്നു. കേസിലെ രണ്ടും മൂന്നും പ്രതികളായ ഇജാസിനെയും ആസാദിനെയും സംഭവദിവസം തന്നെ പൊലീസ് പിടികൂടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.