അഡ്വ. പുളിക്കൂൽ അബൂബക്കർ നിര്യാതനായി 

കാക്കനാട്: അഡ്വക്കറ്റ് പുളിക്കൂൽ അബൂബക്കർ (77)  നിര്യാതനായി. കേരള ഹൈകോടതി സീനിയർ അഭിഭാഷകനായിരുന്നു. മുൻ എറണാകുളം ജില്ലാ ഡി.സി.സി സെക്രട്ടറി, കോൺഗ്രസ് ലീഗൽ സെൽ കൺവീനർ, കോൺഗ്രസ് ന്യൂനപക്ഷ സെൽ കൺവീനർ, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് സീനിയർ സ്റ്റാൻഡിംഗ് കൗൺസൽ ,ജസ്റ്റിഷ്യ പ്രഥമ പ്രസിഡന്റ്, ഐ എൻ ടി യു സി ട്രേഡ് യൂണിയൻ  നേതാവ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഞായറാഴ്ച മൂന്ന് മണി മുതൽ മൂന്നര വരെ കേരള ഹൈകോടതി ചേംബർ കോംപ്ലകസിൽ പൊതുദർശനത്തിന് വെക്കും. ഖബറടക്കം നാല് മണിക്ക് പടമുഗൾ മഹല്ല് ഖബർസ്ഥാനിൽ. 

ഭാര്യ കോട്ടയം മൗലാനാ കുടുംബാംഗം മുംതാസ്, മക്കൾ അഡ്വക്കറ്റ് ശഹ്രിയാർ (ഹൈകോടതി) , ഷെറിൻ (ബിസിനസ്), മരുമക്കൾ അഡ്വക്കറ്റ് രഹ്ന (ഹൈക്കോടതി),ബഷീർ ആലുവ (ബിസിനസ്).

Tags:    
News Summary - Adv pulikkool Aboobakar-Local News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.