മാധ്യമം 33ാം വാർഷിക സപ്ലിമൻെറ് എനിക്കേറെ പ്രിയപ്പെട്ട പത്രം കേരളത്തിൻെറ സാമൂഹിക-രാഷ്ട്രീയ രംഗത്ത് സുപ്രധാന ഇടപെടലുകൾ നടത്തുന്ന ഒരു ദിനപത്രമാണ് മാധ്യമം. 33 വർഷംകൊണ്ട് കേരളത്തിലും ഗൾഫിലും പ്രധാന മലയാള ദിനപത്രമായി മാധ്യമം മാറി. മാധ്യമം ആരംഭിച്ച കാലം മുതൽ അതിൻെറ ഒരു വായനക്കാരനാണ് ഞാൻ. സാർവദേശീയ വിഷയങ്ങൾ മുതൽ പ്രാദേശിക കാര്യങ്ങൾവരെ വളരെ ശ്രദ്ധയോടെയും ഫലപ്രദമായും കൈകാര്യം ചെയ്യുന്ന രീതി എനിക്ക് വളരെ താൽപര്യമാണ്. രാജ്യത്തെ ന്യൂനപക്ഷങ്ങളുടെയും ദലിത് പിന്നാക്ക വിഭാഗങ്ങളുടെയും പാർശ്വവത്കരിക്കപ്പെടുന്നവരുടെയും പ്രശ്നങ്ങൾ മാധ്യമത്തിലൂടെ മുഴങ്ങിക്കേൾക്കാറുണ്ട്. പരിസ്ഥിതി ഉൾെപ്പടെ ഗൗരവവിഷങ്ങൾ കൈകാര്യം ചെയ്യുന്നതിനൊപ്പം കലാകാരന്മാർക്കും കായിക താരങ്ങൾക്കും പ്രോത്സാഹനം നൽകുന്ന മാധ്യമത്തിൻെറ സമീപനവും ഒരു വായനക്കാരൻ എന്ന നിലയിൽ എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. രാഷ്ട്രീയമായി ചില വിഷയങ്ങളിൽ മാധ്യമം വ്യത്യസ്ത നിലപാടുകൾ സ്വീകരിക്കാറുണ്ട്. ആ വ്യത്യസ്തത നിലനിർത്തി തന്നെ മാധ്യമം വായിക്കാൻ ഇഷ്ടപ്പെടുന്നയാളാണ് ഞാൻ. -പി.പി. ചിത്തരഞ്ജൻ ചെയർമാൻ, മത്സ്യഫെഡ് ചിത്രം AP100 -പി.പി. ചിത്തരഞ്ജൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.