വൻ സാമ്പത്തിക ബാധ്യത കോവിഡ്​ കെയർ സെൻറർ പ്രവർത്തനങ്ങളിൽ നിന്നൊഴിഞ്ഞ്​ നഗരസഭ

വൻ സാമ്പത്തിക ബാധ്യത കോവിഡ് കെയർ സൻെറർ പ്രവർത്തനങ്ങളിൽ നിന്നൊഴിഞ്ഞ് നഗരസഭ തനത് ഫണ്ടിൽനിന്ന് ചെലവഴിച്ചത് 30 ലക്ഷം രൂപ ആലപ്പുഴ: വൻ സാമ്പത്തിക ബാധ്യത കാരണം കോവിഡ് കെയർ സൻെറർ പ്രവർത്തനങ്ങളിൽനിന്ന് പൂർണമായും വിട്ടുനിൽക്കുമെന്ന് ആലപ്പുഴ നഗരസഭ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ. കോവിഡ് പ്രതിരോധ പ്രവർത്തനം ആരംഭിച്ചത് മുതൽ ഇതുവരെ നഗരസഭ മാതൃകാപരമായ പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. സമൂഹ അടുക്കളകൾ, നിരാലംബരുടെയും അന്തർ സംസ്ഥാന തൊഴിലാളികളുടെയും ക്യാമ്പുകൾ, കോവിഡ് കെയർ സൻെററുകൾ സജ്ജമാക്കൽ തുടങ്ങിയ മേഖലകളിലെല്ലാം ജീവനക്കാരുടെ സഹകരണത്തോടെ മികച്ച രീതിയിൽ പ്രവർത്തനം ചെയ്ത് വരുകയാണ്. ദിവസേന 250 മുതൽ 300വരെ ആളുകൾക്ക് മൂന്ന് നേരം ഭക്ഷണം, മറ്റ് അടിസ്ഥാന സൗകര്യം എന്നിവ ലഭ്യമാക്കി. ദിവസേന ഏകദേശം 50,000 രൂപയും അറുപതോളം ജീവനക്കാരുടെ പ്രയത്നവും വേണ്ടിവന്നു. പൊതുമരാമത്ത് മന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ കെയർ സൻെററുകളുടെ നടത്തിപ്പിനെപ്പറ്റി ഉണ്ടായ ധാരണ ക്വാറൻറീൻ ചെയ്യേണ്ടവരെ ഡി.എം.ഒ തീരുമാനിക്കുകയും കെയർ സൻെററുകൾ തദ്ദേശ സ്ഥാപനങ്ങൾ നിർദേശിക്കുകയും റവന്യൂ വകുപ്പ് പ്രവാസികളെയും മറ്റും എത്തിക്കുകയും ചെയ്യുക എന്നതാണ്. മറ്റ് സംസ്ഥാനത്തുനിന്ന് വരുന്നവരെ വാർഡ് ജാഗ്രത സമിതിയുടെ ശിപാർശയിൽ ഹോം ക്വാറൻറീൻ/ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ ആക്കുന്നു. നഗരസഭയുടെ കെയർ സൻെററുകളിൽ ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലെയും നഗരസഭകളിലെയും ആളുകളെ താമസിപ്പിക്കുകയാണ്. നഗരസഭയുടെ പരിധിയിലുള്ള മറ്റ് സംസ്ഥാനത്തുനിന്ന് വരുന്നവരെ വാർഡ് ജാഗ്രത കമ്മിറ്റിയുടെ നിർദേശാനുസരണം ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീനിലേക്ക് അയക്കുമ്പോൾ നഗരസഭ പരിധിയിലുള്ള കെയർ സൻെററുകളിൽ അവരെ താമസിപ്പിക്കുന്നതിന് മറ്റ് വകുപ്പുകളിലെ ഉദ്യോഗസ്ഥർ തയാറാകുന്നില്ലെന്ന് ചെയർമാൻ കുറ്റപ്പെടുത്തി. നഗരസഭയുടെ അനുമതിയോടെ ഇവിടെയെത്തുന്ന സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ മണിക്കൂറുകൾ ബസ് സ്റ്റാൻഡിലും നഗരത്തിൻെറ പലഭാഗത്തും കാത്തുനിൽക്കേണ്ട സ്ഥിതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ഒരു സ്ത്രീയെ രണ്ടു മണിക്കൂറിലധികം ബസ്സ്റ്റാൻഡിലും പരിസരത്തും കാത്തുനിർത്തിയ സംഭവം ഉണ്ടായി. നഗരസഭ തനത് ഫണ്ടിൽനിന്ന് ഇതുവരെ 30 ലക്ഷം രൂപ കോവിഡ് പ്രതിരോധ പ്രവർത്തനത്തിനായി വിനിയോഗിച്ചു. ഡി.ഡി.എം.എയിൽനിന്ന് ഒരു രൂപപോലും ലഭിച്ചിട്ടില്ല. പതിനഞ്ചോളം കെയർ സൻെററുകളിൽ കൃത്യസമയത്ത് ഭക്ഷണവിതരണം നടത്താൻ നഗരസഭ വാഹനങ്ങൾ അപര്യാപ്തമാണെന്ന് അറിയിച്ച് കത്ത് നകിയിട്ടും നടപടിയുണ്ടായില്ല. ഓട്ടോയിലും ഇരുചക്രവാഹനത്തിലുമായാണ് ജീവനക്കാർ ഭക്ഷണവും മറ്റ് അടിസ്ഥാന സൗകര്യവും എത്തിക്കുന്നത്. കെയർ സൻെററിൻെറ പ്രവർത്തനവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളെ കൂട്ടിച്ചേർത്ത് യോഗം പോലും നടത്തിയിട്ടില്ലെന്നും ചെയർമാൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.