എസ്.എഫ്.െഎ നേതാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ്: മൂന്ന് ആർ.എസ്.എസുകാർ പിടിയിൽ

കായംകുളം: വള്ളികുന്നത്ത് സി.പി.എം പ്രവർത്തകനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ മൂന്ന് ആർ.എസ്.എസുകാർ പിടിയിൽ. എസ്.എഫ്.െഎ ഏരിയ കമ്മിറ്റി അംഗമായ കടുവിനാൽ രാഹുൽ നിവാസിൽ രാകേഷ് കൃഷ്ണനെ (22) വെട്ടിപ്പരിക്കേൽപ്പിച്ച കേസിലാണ് നടപടി. നിരവധി കേസുകളിൽ പ്രതിയായ വള്ളികുന്നം ആകാശ് ഭവനത്തിൽ സുമിത്ത് (ആകാശ് -24), രാഹുൽ ഭവനത്തിൽ രാഹുൽ (24), സഹോദരൻ ഗോകുൽ (22) എന്നിവരാണ് അറസ്റ്റിലായത്. പാവുമ്പ ക്ഷേത്രത്തിൽ ഉത്സവത്തിന് എത്തിയ യുവാവിനെ അടിച്ചുകൊന്നതടക്കമുള്ള കേസുകളാണ് ഇവരുടെ പേരിലുള്ളത്. ഈ കേസിൽ രാഹുലും ഗോകുലും പിടികിട്ടാപ്പുള്ളികളാണ്. നിരവധി വധശ്രമ കേസുകളും നിലവിലുണ്ട്. ഡി.വൈ.എഫ്.െഎക്കാർക്ക് നേരെ നടന്ന മിക്ക ആർ.എസ്.എസ് ആക്രമണങ്ങളിലെ മുഖ്യപ്രതികളും ഇവരാണെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ച രാത്രി 10 മണിയോടെ എം.ആർ. മുക്കിന് സമീപമാണ് രാകേഷ് അടക്കമുള്ളവർക്ക് േനരെ ആക്രമണം നടന്നത്. ഒപ്പമുണ്ടായിരുന്ന ഇലിപ്പക്കുളം കണ്ടളശ്ശേരിൽ ബൈജു (23), കടുവിനാൽ കളത്തിൽ വിഷ്ണു (23) എന്നിവർക്കും പരിക്കേറ്റിരുന്നു. സഹപ്രവർത്തകരും സുഹൃത്തുക്കളുമായ മൂവരും ചൂനാടുനിന്ന് ൈബക്കുകളിൽ വീട്ടിലേക്ക് മടങ്ങുേമ്പാഴായിരുന്നു ആർ.എസ്.എസ് സംഘം തടഞ്ഞുനിർത്തി ആക്രമിച്ചത്. ഇടതുകൈക്കും കാലിനും സാരമായി പരിക്കേറ്റ രാകേഷ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ബൈജുവിനെ ആലപ്പുഴ മെഡിക്കൽ കോളജിലാണ് പ്രവേശിപ്പിച്ചത്. സംഭവത്തെ തുടർന്ന് സുമിത്തിൻെറയും ഹിന്ദു െഎക്യവേദി പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി കുഴിവേലിൽ പറമ്പിൽ ഷാജിയുടെയും വീടിന് നേരെ ആക്രമണം നടന്നിരുന്നു. സംഭവശേഷം ഒളിവിൽ പോയ പ്രതികൾ പൊലീസിൻെറ ഉൗർജിത അന്വേഷണത്തിനൊടുവിലാണ് പിടിയിലായത്. സി.െഎ കെ.എസ്. ഗോപകുമാർ, എസ്.െഎ കെ. സുനുമോൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ഓണ്‍ലൈന്‍ അധ്യയനം ഉപേക്ഷിക്കണം -കൊടിക്കുന്നില്‍ സുരേഷ് എം.പി ആലപ്പുഴ: സ്കൂളുകളില്‍ തിങ്കളാഴ്ച മുതല്‍ ഓണ്‍ലൈന്‍ അധ്യയനം ആരംഭിക്കാനുള്ള സര്‍ക്കാർ നീക്കം ഉപേക്ഷിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍ വിദ്യാഭ്യാസം പാവപ്പെട്ട വിദ്യാർഥികള്‍ക്ക് അപ്രാപ്യമാണെന്നും വീട്ടിലിരുന്ന് മൊബൈല്‍ വഴിയും ടി.വി, ടാബ്, ലാപ് തുടങ്ങിയവ ഉപയോഗിച്ചും ഓണ്‍ലൈന്‍ വിദ്യാഭ്യാസം നടത്താനുള്ള സര്‍ക്കാറിൻെറ പുതിയ തീരുമാനം തുഗ്ലക് പരിഷ്കാരമായി മാറുമെന്നും എം.പി അഭിപ്രായപ്പെട്ടു. പട്ടികജാതി-വര്‍ഗ വിദ്യാർഥികളില്‍ 80 ശതമാനം പേര്‍ക്കും മൊബൈല്‍, ലാപ്ടോപ്, ടാബുകള്‍ ഇല്ലാത്തവരാണ്. കോവിഡ് മറവില്‍ വിദ്യാഭ്യാസ വകുപ്പില്‍ ആലോചനകളില്ലാതെ ധിറുതിപിടിച്ച് നടപ്പാക്കുന്ന തീരുമാനങ്ങള്‍ പട്ടിക വിദ്യാർഥികളുടെ വിദ്യാഭ്യാസം നേടാനുള്ള അവകാശം ലംഘിക്കുന്നതാണ്. സംസ്ഥാന സര്‍ക്കാറിൻെറ നടപടി പുനഃപരിശോധിക്കണം. ഇൻറര്‍നെറ്റും വൈഫൈ സൗകര്യങ്ങളുമില്ലാത്ത പ്രദേശങ്ങളിലും വനപ്രദേശങ്ങളിലും താമസിക്കുന്ന പ്രൈമറി, അപ്പര്‍ പ്രൈമറി, ഹൈസ്കൂള്‍ വിദ്യാർഥികള്‍ എങ്ങനെ ഓണ്‍ലൈന്‍ വിദ്യാഭ്യാസം നേടുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും എം.പി കൂട്ടിച്ചേർത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.