ജപ്പാൻ കുടിവെള്ള പൈപ്പ്​ പൊട്ടി ശുദ്ധജലം പാഴാകുന്നു

അരൂക്കുറ്റി: കാട്ടുപുറം റോഡിലും നദ്വത്ത് നഗർ റോഡിലും ജപ്പാൻ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം ഒഴുക്ക് ശക്തമായി. അധികാരികളുടെ നിസ്സംഗതയിൽ നാട്ടുകാർ പ്രതിഷേധം കടുപ്പിച്ചു. നദ്വത്ത് നഗർ റോഡിൽ എസ്.ബി.ഐക്ക് മുന്നിൽ പൈപ്പ് പൊട്ടിയിട്ട് എട്ടുമാസമായി. പമ്പിങ്ങിൻെറ ശക്തി വർധിപ്പിച്ചതിനാൽ ഇവിടെ വെള്ളം കുത്തിയൊലിക്കുകയാണ്. പുനർ നിർമാണം കഴിഞ്ഞിട്ട് ഒരുവർഷംപോലുമാകാത്ത റോഡ് പൂർണമായും തകർന്നു. അധികാരികളുടെ നിസ്സംഗതക്കെതിരെ ക്ലീൻ അരൂക്കുറ്റി ഫൗണ്ടേഷൻെറ നേതൃത്വത്തിൽ വ്യാപാരികളും ഓട്ടോ തൊഴിലാളികളും സമീപവാസികളും നിൽപ് സമരം നടത്തിയിരുന്നു. പൈപ്പ് പൊട്ടിയൊലിക്കുന്ന വെള്ളത്തിൽ മുഹമ്മദൻസ് സ്പോർട്ടിങ് ക്ലബ് മുൻ പ്രസിഡൻറ് പി.എം. ഷാജിർ ഖാൻ കുളിച്ച് പ്രതിഷേധിച്ചു. കാട്ടുപുറം റോഡിൽ അഞ്ചുകണ്ടം ജങ്ഷനിൽ വെള്ളം പാഴാകാൻ തുടങ്ങിയിട്ട് ആറ് മാസമാവുന്നു. ഒരുകോടി ചെലവാക്കി അന്താരാഷ്ട്ര നിലവാരത്തിൽ പണി പൂർത്തിയാക്കിയ ഉടനാണ് ഇവിടെ പൈപ്പ് പൊട്ടി റോഡ് തകർന്നത്. തകർന്ന് കുഴിയായ റോഡിൽ വാഴ നട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. കഴിഞ്ഞ ദിവസം കുഴിയിൽ വീണ് വാഹനത്തിൻെറ ആക്സിൽ ഒടിഞ്ഞിരുന്നു. വാട്ടർ അതോറിറ്റി എൻജിനീയറെ െഘരാവോ ചെയ്യാൻ ഒരുങ്ങുകയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ. പൊതുമരാമത്ത് വകുപ്പും ജല അതോറിറ്റിയും തമ്മിെല തർക്കമാണ് പല സ്ഥലത്തും പൈപ്പ് നന്നാക്കലിനുള്ള കാലതാമസത്തിന് കാരണമെന്നാണ് പറയുന്നത്. ഭർത്താവും ഭാര്യയും ഒരേ ദിവസം വിരമിച്ചു ചെങ്ങന്നൂർ: ജില്ല സഹകരണ ബാങ്കിൽനിന്ന് ഭർത്താവും അധ്യാപകവൃത്തിയിൽനിന്ന് ഭാര്യയും ഒരേ ദിവസം വിരമിച്ചു. കടപ്ര പരുമല സ്വാതിയിൽ എം.കെ. മോഹനകുമാറും ചെറിയനാട് ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂളിലെ ഹിന്ദി അധ്യാപികയായ ഭാര്യ എൻ.പി. ആശാദേവിയുമാണ് ഒരേ ദിവസം സർവിസിൽനിന്ന് വിരമിച്ചത്. 1986ൽ പാണ്ടനാട് സർവിസ് സഹകരണ ബാങ്കിൽ അക്കൗണ്ടൻറായി ജോലിയിൽ പ്രവേശിച്ച മോഹനകുമാർ '98ൽ ആലപ്പുഴ ജില്ല സഹകരണ ബാങ്കിൽ ക്ലർക്കായി. 2011ൽ മാനേജറായ ഇദ്ദേഹം മാന്നാർ, എണ്ണക്കാട്, മാങ്കാംങ്കുഴി എന്നിവിടങ്ങളിൽ ജോലി ചെയ്തു. 2017ൽ എക്സിക്യൂട്ടിവ് ഓഫിസറായി. കേരള ബാങ്കിൻെറ ജില്ല ഓഫിസിൽനിന്നാണ് വിരമിച്ചത്. 29 വർഷമായി ഹൈസ്കൂൾ അധ്യാപികയായി സേവനമനുഷ്ഠിച്ച ആശാദേവിയുടെ കുടുംബം ചെങ്ങന്നൂർ ഇടനാടാണ്. ഏകമകൾ വിവാഹിതയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.