ചെങ്ങന്നൂർ: െറയിൽവേ സ്റ്റേഷനിലെ ഓടയിൽനിന്നുള്ള മലിനജലം വീണ് ഇല്ലിമല തോട്ടിൽ തോട് മലിനമാകുെന്നന്ന പരാതിയെത്തുടർന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി സ്ഥലം സന്ദർശിച്ചു. ദി പെന്തകോസ്ത് മിഷൻ ഭാരവാഹികൾ ഉൾപ്പെടെയുള്ളവരാണ് പരാതികൾ നൽകിയത്. റെയിൽവേ എൻജിനീയറിങ് വിഭാഗവുമായി ബന്ധപ്പെട്ട് തോട്ടിലേക്ക് ഇനിമുതൽ മലിനജലം ഒഴുക്കാതിരിക്കാനുള്ള നടപടി സ്വീകരിച്ചതായും കോടിയാട്ടുകര െറയിൽവേ അടിപ്പാതയിൽ വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കാൻ വേണ്ട നടപടി സ്വീകരിക്കാൻ ഒരു ലക്ഷം രൂപ െറയിൽവേ അനുവദിച്ചതായും എം.പി അറിയിച്ചു. ചെങ്ങന്നൂർ നഗരസഭ ചെയർമാൻ കെ. ഷിബുരാജൻ, വാർഡ് കൗൺസിലർ ഷേർലി രാജൻ, േപ്രാവിഡൻസ് കോളജ് മാനേജിങ് ഡയറക്ടർ മറിയാമ്മ ജോർജ്, വരുൺ മട്ടക്കൽ, പ്രസാദ് പുത്തൻതെരുവ്, ഗോപു പുത്തൻമഠത്തിൽ എന്നിവരും എം.പിയോടൊപ്പം ഉണ്ടായിരുന്നു. അന്ധകാരനഴി ഷട്ടർ തുറക്കണം -കിസാൻ സഭ ചേർത്തല: അന്ധകാരനഴി സ്പിൽവേ ഷട്ടർ ഉടൻ തുറക്കണമെന്ന് അഖിലേന്ത്യ കിസാൻ സഭ ചേർത്തല മണ്ഡലം കമ്മിറ്റി. തുറവൂർ, പട്ടണക്കാട്, കടക്കരപ്പള്ളി, വയലാർ, ചേർത്തല തെക്ക് മേഖലകളിലെ കൃഷി സംരക്ഷിക്കാനും വെള്ളക്കെട്ടിനും പരിഹാരമായി അന്ധകാരനഴി ഷട്ടർ തുറക്കണമെന്ന് ആവശ്യപ്പെട്ട് കിസാൻ സഭ സർക്കാറിന് നിവേദനം നൽകി. നിലവിൽ ഒക്ടോബർ മാസത്തിൽ ഷട്ടർ അടക്കുകയും ഈ മാസം പകുതിയോടെ തുറക്കുകയുമാണ് ചെയ്യുക. എന്നാൽ, ഷട്ടർ തുറക്കാത്തതുമൂലം വിവിധയിടങ്ങളിൽ വെള്ളക്കെട്ടും കൃഷിനാശവും ഉണ്ടായിട്ടുണ്ട്. ലോക്ഡൗണുമായി ബന്ധപ്പെട്ട് തരിശുഭൂമിയിൽ കൃഷി ചെയ്തതുവരെ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴവെള്ളത്തിൽ നശിച്ചു. നിലവിെല സാഹചര്യവും വർഷകാലവും കണക്കിലെടുത്ത് അടിയന്തരമായി അന്ധകാരനഴി സ്പിൽവേ ഷട്ടർ തുറന്ന് കാർഷികമേഖലയെയും കർഷകരെയും സംരക്ഷിക്കണമെന്നാണ് ആവശ്യം. ശുചീകരണം നടത്തി അരൂക്കുറ്റി: മഴക്കാല പൂർവ ശുചീകരണ പ്രവർത്തനത്തിൻെറ ഭാഗമായി സംസ്ഥാന സർക്കാറിൻെറ നിർദേശപ്രകാരം അരൂക്കുറ്റി പഞ്ചായത്തിൻെറ വിവിധ പ്രദേശങ്ങളിൽ ശുചീകരണപ്രവർത്തനം നടത്തി. പ്രസിഡൻറ് മുംതാസ് സുബൈർ, സെക്രട്ടറി എ.വി. പ്രദീപ് കുമാർ, ബിനിത പ്രമോദ് എന്നിവർ നേതൃത്വം നൽകി. സന്നദ്ധ സംഘടന പ്രവർത്തകർ, വിവിധ രാഷ്ട്രീയ പ്രതിനിധികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ, ക്ലീൻ അരൂക്കുറ്റി ഫൗണ്ടേഷൻ പ്രവർത്തകർ തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങളിൽ പഞ്ചായത്തിെനാപ്പം ചേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.