സ്വർണക്കടകളും തുറന്നു

ആലപ്പുഴ: ലോക്ഡൗൺ പശ്ചാത്തലത്തിൽ സ്വർണക്കടകളും പണിശാലകളും തുറന്നു. ഓൾ കേരള ഗോൾഡ് ആൻഡ് സിൽൽവർ മർച്ചൻറ്സ് അസോസിയേഷൻ ജില്ല ഭാരവാഹികൾ നടത്തിയ ചർച്ചയിലാണ് കലക്ടർ എം. അഞ്ജന കടകൾ തുറക്കാൻ അനുമതി നൽകിയത്. ഗ്രീൻ സോണിൽപെട്ട ജില്ലയിലെ നാല് ജീവനക്കാർവരെയുള്ള കടകളാണ് തുറക്കാൻ അനുമതിയെന്ന് അസോസിയേഷൻ ജില്ല കമ്മിറ്റി അറിയിച്ചു. ജില്ല പ്രസിഡൻറ് നസീർ പുന്നക്കൽ അധ്യക്ഷത വഹിച്ചു സംസ്ഥാന വർക്കിങ് പ്രസിഡൻറ് റോയി പാലത്ര, വർഗീസ് വല്യാക്കൻ, ബ്രദേഴ്സ് റഷീദ്, കെ. നാസർ, എബി തോമസ്, അലീന, ഗുരു ദയാൽ, എ.എച്ച്.എം. ഹുസൈൻ, സക്കീർ ഹുസൈൻ, വേണു കൊപ്പാറ എന്നിവർ പങ്കെടുത്തു. നെല്ലുസംഭരണം വൈകുന്നു; കർഷകർ റോഡ് ഉപരോധിച്ചു കുട്ടനാട്: നെല്ലുസംഭരണം വൈകുന്നതിനെതിരെ കൈനകരിയിൽ റോഡ് ഉപരോധിച്ചു. പൊങ്ങ പാടശേഖരത്തിൽ 10 ദിവസമായി കൊയ്ത നെല്ല് മില്ലുകാർ എടുക്കാത്തതിനെത്തുടർന്നാണ് കർഷകർ പൂപ്പള്ളി കൈനകരി റോഡിൽ നെല്ല് നിരത്തി റോഡ് ഉപരോധിച്ചത്. മന്ത്രി പറഞ്ഞതനുസരിച്ച് പാഡി ഓഫിസർ, മില്ലുടമകൾ തുടങ്ങിയവരുമായി സംസാരിച്ചതിൻെറ അടിസ്ഥാനത്തിൽ നെല്ലെടുക്കാൻ മില്ലുടമകൾ സമ്മതിച്ചു. ഇത് കർഷകരെ വിളിച്ചുകൂട്ടി അറിയിക്കുകയും അവർ സമ്മതിക്കുകയും ചെയ്തു. ഇതിൻെറ അടിസ്ഥാനത്തിൽ അടുത്തദിവസം മുതൽ നെല്ലെടുക്കാൻ തുടങ്ങും. ചർച്ചകളിൽ തോമസ് കെ. തോമസ്, എസ്. സുധിമോൻ, എ.ഡി. കുഞ്ഞച്ചൻ തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.