15 വർഷമായി കിടപ്പിലായ വീട്ടമ്മ നാടി​െൻറ കരുണക്ക്​ കരംനീട്ടുന്നു

15 വർഷമായി കിടപ്പിലായ വീട്ടമ്മ നാടിൻെറ കരുണക്ക് കരംനീട്ടുന്നു വള്ളികുന്നം: ചികിത്സിക്കാൻ വകയില്ലാതെ പ്രയാസപ്പെടുന്ന ദമ്പതികളുടെ ജീവിതം ദുരിതമാകുന്നു. വള്ളികുന്നം കാരാഴ്മ ലക്ഷം വീട്ടിൽ ഭാസുരൻെറ ഭാര്യ ലതയാണ് (47) രോഗബാധിതയായി കൂടുതൽ പ്രയാസപ്പെടുന്നത്. മാംസപേശികൾക്ക് ബലക്ഷയം സംഭവിച്ച് 15 വർഷമായി ഇവർ കിടപ്പിലാണ്. രണ്ട് ശസ്ത്രക്രിയയാണ് നിർദേശിച്ചിരുന്നത്. നാട്ടുകാരുടെ സഹായത്താൽ ഒരെണ്ണം ആറുവർഷം മുമ്പ് പൂർത്തിയാക്കിയെങ്കിലും അസ്ഥി തേയ്മാനത്തിനുള്ള ശസ്ത്രക്രിയ നടത്താൻ കഴിഞ്ഞില്ല. ആദ്യ ശസ്ത്രക്രിയക്ക് അഞ്ച് ലക്ഷത്തിലധികം രൂപ ചെലവായിരുന്നു. അടുത്ത ശസ്ത്രക്രിയക്ക് അത്രതന്നെ പണം വേണം. ബാങ്കുകളിൽനിന്ന് കടമെടുത്ത പണം തിരിച്ചടക്കാൻ കഴിയാത്ത അവസ്ഥയിലാണ്. വാടകവീട്ടിലാണ് കഴിയുന്നത്. ആറുവർഷമായി ചികിത്സ മുടങ്ങിക്കിടക്കുകയാണ്. ലതക്ക് ഇലക്ട്രിക് വീൽ ചെയറിന് പല സ്ഥലത്തും അപേക്ഷ നൽകിയെങ്കിലും ലഭ്യമായില്ല. കൂലിപ്പണിക്കാരനായിരുന്ന ഭാസുരനും രോഗബാധിതനായതോടെ ജോലിയെടുക്കാൻ കഴിയുന്നില്ല. നാട്ടുകാരുടെ സഹായത്താലാണ് ഇവരുടെ കാര്യങ്ങൾ നടന്നുപോകുന്നത്. ഏക മകൾ ഭാഗ്യലക്ഷ്മി കായംകുളം എം.എസ്.എം കോളജ് രണ്ടാംവർഷ ചരിത്രവിദ്യാർഥിനിയാണ്. മകൾ ഭാഗ്യലക്ഷ്മിയുടെ പേരിൽ കാത്തലിക് സിറിയൻ ബാങ്ക് ചൂനാട് ശാഖയിൽ അക്കൗണ്ട് ആരംഭിച്ചു. അക്കൗണ്ട് നമ്പർ: 0148-03260109-190501. ഐ.എഫ്.എസ്.സി: 0000148. ഫോൺ: 9539731466. ചിത്രം: AP53 latha അസ്ഥിരോഗ ബാധിതയായ ലതയുടെ പരിചരണവുമായി ഭാസുരൻ ഹൗസ്ബോട്ട് മേഖലയിലെ പ്രതിസന്ധി പരിഹരിക്കണം ആലപ്പുഴ: ലോക്ഡൗണിനെത്തുടർന്ന് ഹൗസ്ബോട്ട് മേഖലയിലുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്ന് ഓൾ കേരള ഹൗസ്ബോട്ട് ഓണേഴ്സ് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു. ആലപ്പുഴയിലെ ഹൗസ്ബോട്ട് വ്യവസായം പൂർണ നിശ്ചലമാണ്. പലരും വൻ തുക പലിശക്കെടുത്തും മറ്റുമാണ് ഇത് നടത്തുന്നത്. മേഖലയെ സംരക്ഷിക്കാൻ സർക്കാറിൻെറ ശ്രദ്ധ ഉണ്ടാകണമെന്ന് അസോസിയേഷൻ പ്രസിഡൻറ് വി. വിനോദ് ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.