ഹരിപ്പാട് മണ്ഡലത്തിലെ കുടിവെള്ളക്ഷാമം; പ്രതിപക്ഷ നേതാവിൻെറ നേതൃത്വത്തിൽ യോഗം ചേർന്നു ആറാട്ടുപുഴ: ഹരിപ്പാട് നിയോജക മണ്ഡലത്തിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണാൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ യോഗം ചേർന്നു. തൃക്കുന്നപ്പുഴ ചേലക്കാട്, കരുവാറ്റ പഞ്ചായത്തിലെ കന്നുകാലിപ്പാലം, ചേപ്പാട് പഞ്ചായത്തിലെ കരിപ്പുഴ, ചേപ്പാട് പടിഞ്ഞാറുവശം പള്ളിപ്പാട് പഞ്ചായത്തിലെ കുരീതറ, ഇരുപതെട്ടില്‍കടവ്, ചക്കച്ചാന്‍ കടവ് പ്രദേശങ്ങളിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയതായി പ്രതിപക്ഷനേതാവ് പറഞ്ഞു. തൃക്കുന്നപ്പുഴ ചേലക്കാട്ടെ മോട്ടോര്‍ പമ്പ് ഹൗസ് തകരാറിലായതിനെത്തുടര്‍ന്ന് പുതിയ കുഴൽക്കിണര്‍ പണിയാൻ എട്ടുലക്ഷം രൂപ എം.എല്‍.എ ഫണ്ടില്‍നിന്ന് അനുവദിച്ചു. പള്ളിപ്പാട് പഞ്ചായത്തില്‍ ചാക്കച്ചല്‍കടവ് കുടിവെള്ള പദ്ധതി രണ്ടാഴ്ചക്കുള്ളില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയുമെന്ന് വാട്ടർ അതോറിറ്റി അസി. എക്സി. എന്‍ജിനീയർ അറിയിച്ചു. പള്ളിപ്പാടുമുക്കില്‍ നിലവിലുള്ള കുടിവെള്ളപദ്ധതി പുനഃക്രമീകരിക്കുന്നതിനും തീരുമാനിച്ചു. വാട്ടർ അതോറിറ്റി എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ വി. ജയപ്രകാശ്, അസി. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ എല്‍. ശ്രീലത എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.