ലോക്ഡൗണില്‍ ചാരുംമൂട്: കോവിഡ് അതിജീവനത്തിനായി നാട് പൊരുതുമ്പോൾ പ്രതീക്ഷ നിറയുന്ന ചിത്രങ്ങൾ വരച്ചും കരകൗശലവസ്തുക്കൾ നിർമിച്ചും കലയുടെ പ്രതിരോധം തീർക്കുകയാണ് മാളവിക. താമരക്കുളം വേടരപ്ലാവ് കുഴിവേലിൽ തെക്കതിൽ വീട്ടിൽനിന്ന് ഇപ്പോൾ വാടകക്ക് താമസിക്കുന്ന കരിമുളയ്ക്കലിലുള്ള വീടിൻെറ അകവും പുറവും നിറയെ ഈ കലാകാരിയുടെ നിറപ്പകിട്ടാർന്ന സൃഷ്ടികളാണ്. പെയിൻറിങ് തൊഴിലാളിയായ രാജേശ്വരൻെറയും ഉഷാകുമാരിയുടെയും മകളായ മാളവിക കായംകുളത്ത് ടി.ടി.സി വിദ്യാർഥിനിയാണ്. വലിയ കാൻവാസിൽ വരച്ച കൃഷ്ണചിത്രം രചനകളിലൊന്നാണ്. ഇരുപതോളം ചിത്രങ്ങൾ മാളവികയുടെ തൂലികയിൽനിന്ന് ലോക്ഡൗൺ കാലത്ത് പിറവിയെടുത്തു. സംഗീതം, മ്യൂറൽ പെയിൻറിങ്, ഡ്രോയിങ്, ബോട്ടിൽ ആർട്ട്, സ്റ്റെൻസിൽ ആർട്ട് തുടങ്ങിയ മേഖലകളിലും പ്രാവിണ്യം തെളിയിച്ചിട്ടുണ്ട്. ചിത്രങ്ങൾ സുഹൃത്തുക്കളും നാട്ടുകാരും സൗജന്യമായും പണം നൽകിയും വാങ്ങാറുണ്ടെന്ന് മാളവിക പറയുന്നു. പ്രോത്സാഹനവുമായി അച്ഛൻ രാജേശ്വരനും അമ്മ ഉഷാകുമാരിയും ഒപ്പമുണ്ട്. ചിത്രം: AP51 malavika മാളവിക ചിത്രരചനക്കിടെ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.