റിവോൾവിങ് ഫണ്ട്‌ വിതരണം

ആലപ്പുഴ: ജില്ല പഞ്ചായത്തിലെ ക്ഷീരസംഘങ്ങളിലെ കർഷകർക്ക് ചെയ്തു. പായിപ്പാട്ട് ക്ഷീരസംഘം, മേൽപാടം ക്ഷീരസംഘം എന്നിവിടങ്ങളിലെ കർഷർക്ക് ജില്ല പഞ്ചായത്ത്‌ അംഗം ജോൺ തോമസ് വിതരണോദ്ഘാടനം നിർവഹിച്ചു. വീയപുരം പഞ്ചായത്ത്‌ പ്രസിഡൻറ് പ്രസാദ് അധ്യക്ഷത വഹിച്ചു. സംഘം പ്രസിഡൻറുമാരായ കൃഷ്‌ണകുമാർ, സി.ടി. എബ്രഹാം, ഗ്രാമപഞ്ചായത്ത് മെംബർമാരായ സിന്ധു, ജ്യോതിലക്ഷ്മി, സെക്രട്ടറിമാരായ സുരേഷ്, സുജാത, കെ. രഘു എന്നിവർ സംസാരിച്ചു. കേസെടുത്തത്തിൽ വിവേചനമെന്ന് പി.ഡി.പി ആലപ്പുഴ: പൗരത്വസമരത്തിൽ പങ്കെടുത്ത നേതാക്കൾക്കെതിരെ കരിനിയമങ്ങൾ ചുമത്തുന്നതിനെതിരെ കോവിഡ് നിയമങ്ങൾ പാലിച്ച് പാസ്പോർട്ട് ഓഫിസിന് മുന്നിൽ അഞ്ചുപേരുമായി സമരം ചെയ്ത പി.ഡി.പി നേതാക്കൾക്കെതിരെ കേസെടുക്കുകയും അതേസമയം മറ്റ് സ്ഥലങ്ങളിൽ ഇതരപ്രസ്ഥാനങ്ങൾ നടത്തിയ സമരത്തിനെതിരെ കേസെടുക്കാതിരിക്കുന്നതും ഏതുനിയമത്തിൻെറ അടിസ്ഥാനത്തിൽപെടുത്തുമെന്ന് പൊലീസ് വ്യക്തമാക്കണമെന്ന് പി.ഡി.പി. കോവിഡ് നിയമങ്ങൾ പാലിച്ച് നടത്തിയ സമരത്തിനെതിരെ കേസെടുത്തത് വിവേചനപരമാണെന്നും ജില്ല പ്രസിഡൻറ് അനിൽകുമാറും ജില്ല സെക്രട്ടറി അൻസാരി ആലപ്പുഴയും അഭിപ്രായപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.