അസംഘടിത തൊഴിലാളി സമൂഹ സുരക്ഷ ബോര്‍ഡില്‍നിന്ന്​ ധനസഹായം

ആലപ്പുഴ: കോവി‍ഡ‍് മൂലം തൊഴില്‍ നഷ്ടമായവര്‍ക്ക് സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷ ബോര്‍ഡില്‍നിന്ന് 1000 രൂപ ധനസഹായം ലഭിക്കുന്നതിനുള്ള അപേക്ഷ സ്വീകരിക്കുന്നതിനുള്ള തീയതി 31 വരെ ദീര്‍ഘിപ്പിച്ചു. അപേക്ഷ ജില്ല ഓഫിസില്‍ നേരിട്ടോ തപാല്‍ മുഖേനയോ ഇ-മെയിലായോ അയക്കണം. കേരള കൈത്തൊഴിലാളി വിദഗ്ധതൊഴിലാളി ക്ഷേമപദ്ധതിയിൽ അംഗത്വം എടുത്തശേഷം 2016 ഫെബ്രുവരിയില്‍ നിലവില്‍വന്ന പുതുക്കിയ പദ്ധതിയില്‍ പ്രതിമാസം 100/- രൂപ നിരക്കില്‍ അംശാദായം അടച്ച് അംഗത്വം എടുക്കാന്‍ കഴിയാതെ വന്ന ക്ഷേമനിധി അംഗങ്ങള്‍ക്ക് അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷപദ്ധതിയില്‍ അംഗത്വം നേടാനും ധനസഹായത്തിന് അപേക്ഷിക്കാനും അവസരം ഉണ്ട്. അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. ഇ - മെയില്‍ വിലാസം unorganisedwssbalpy@gmail.com . ഫോണ്‍: 0477 2241455. സമൂഹ അടുക്കള: ഇന്നലെ ഭക്ഷണം നല്‍കിയത് 7,230 പേര്‍ക്ക് ആലപ്പുഴ: സമൂഹ അടുക്കളകൾ വഴി ജില്ലയിലെ പഞ്ചായത്തുകളില്‍ ബുധനാഴ്ച 6,347 പേര്‍ക്ക് ഉച്ചഭക്ഷണം നല്‍കിയെന്ന് പഞ്ചായത്ത് ഉപഡയറക്ടര്‍ എസ്. ശ്രീകുമാര്‍ അറിയിച്ചു. ഇതില്‍ 114 അതിഥി തൊഴിലാളികളും ഉള്‍പ്പെടും. 5038 പേര്‍ക്ക് സൗജന്യമായാണ് നല്‍കിയത്. നഗരസഭകളുടെ കീഴില്‍ ജില്ലയില്‍ 2,192 പേര്‍ക്ക് ഉച്ചഭക്ഷണം നല്‍കിയതായി നഗരസഭകളിലെ സമൂഹ അടുക്കളകളുടെ ചുമതലയുള്ള സി. പ്രേംജി അറിയിച്ചു. 956 പേര്‍ക്ക് സൗജന്യമായാണ് നല്‍കിയത്. ഇതില്‍ 66 അതിഥി തൊഴിലാളികളും ഉള്‍പ്പെടും. ഓട്ടോറിക്ഷ തൊഴിലാളികൾക്ക് സഹായം നൽകണം- മനുഷ്യാവകാശ കമീഷൻ ആലപ്പുഴ: ലോക്ഡൗൺ മൂലം ഓട്ടോറിക്ഷ ഓടിക്കാൻ കഴിയാതിരിക്കുന്ന ഡ്രൈവർമാരുടെ ദുരിതം പരിഹരിക്കുന്നതിനുള്ള ക്ഷേമപദ്ധതി പ്രഖ്യാപിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കാണ് കമീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് നിർദേശം നൽകിയത്. വിവിധ വിഭാഗങ്ങളിലുള്ളവർക്ക് സർക്കാർ ക്ഷേമ പദ്ധതികൾ പ്രഖ്യാപിച്ചിട്ടും ഓട്ടോറിക്ഷ തൊഴിലാളികൾക്ക് ഒരു സഹായവും പ്രഖ്യാപിച്ചില്ല. നടപടി സ്വീകരിച്ചശേഷം 30 ദിവസത്തിനകം റിപ്പോർട്ട് ഫയൽ ചെയ്യണമെന്നും കമീഷൻ ആവശ്യപ്പെട്ടു. മനുഷ്യാവകാശ പ്രവർത്തകനായ ടി.പി. മോഹനൻ സമർപ്പിച്ച പരാതിയിലാണ് നടപടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.