ആലപ്പുഴ: തോട്ടപ്പള്ളി സ്പിൽവേയുടെയും തണ്ണീർമുക്കം ബണ്ടിൻെറയും ലീഡിങ് ചാനലുകൾക്ക് ആഴംകൂട്ടി കാലവർഷക്കെടുതികൾ നേരിടാനുള്ള മുന്നൊരുക്കം നടത്തുമെന്ന കഴിഞ്ഞ പ്രളയകാലത്തെ സർക്കാർ വാഗ്ദാനം ഇതുവരെ പാലിച്ചിട്ടില്ലന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി ജോൺസൺ എബ്രഹാം ആരോപിച്ചു. നീരൊഴുക്ക് വർധിപ്പിച്ച് കിഴക്കൻ വെള്ളത്തിൻെറ മലവെള്ളപ്പാച്ചിൽ തടയാൻ നടപടികൾ സ്വീകരിക്കാത്തത് കുട്ടനാട്ടിലെ ജനങ്ങളോടുള്ള വഞ്ചനയാണ്. മുഖ്യമന്ത്രി, കൃഷിമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവർക്ക് നിവേദനം നൽകിയതായും അറിയിച്ചു. അലവൻസുകൾ പുനഃസ്ഥാപിക്കണം ആലപ്പുഴ: കോവിഡ് പ്രതിരോധരംഗത്ത് ജീവൻ പണയംവെച്ച് പ്രവർത്തിക്കുന്ന ആരോഗ്യവകുപ്പ് ജീവനക്കാരുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും അലവൻസുകൾ വെട്ടിക്കുറച്ച തീരുമാനം മനുഷ്യത്വരഹിതമാണെന്നും അലവൻസുകൾ പുനഃസ്ഥാപിക്കണമെന്നും സി.എം.പി ജില്ല സെക്രട്ടറി എ. നിസാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.