ആറാട്ടുപുഴയിൽ കാറ്റിലും മഴയിലും വൻ നാശം

ആറാട്ടുപുഴ: ബുധനാഴ്ച ൈവകീട്ടുണ്ടായ ശക്തമായ കാറ്റിലും മഴയിലും ആറാട്ടുപുഴയിൽ വൻ നാശം. നിരവധി മരങ്ങൾ കടപുഴകി. പത്തിശേരിൽ ജങ്ഷന് കിഴക്ക് ലാൽ ഭവനത്തിൽ രമേശൻെറ വീടിന് മുകളിലേക്ക് ആഞ്ഞിലിയും തെങ്ങും കടപുഴകി വീണ് സാരമായ കേടുപറ്റി. നല്ലാണിക്കൽ 12ാം വാർഡിൽ ഗുരുക്ഷേത്രത്തിന് തെക്ക് പാലത്തറയിൽ ബ്രഹ്മാനന്ദൻെറ വീടിന് മുകളിൽ മരം വീണ് മേൽക്കൂര തകർന്നു. മൂന്ന് ഫാൻ, ഫ്രിഡ്ജ് എന്നിവയും തകർന്നു. ബ്രഹ്മാനന്ദൻ വീടിന് വെളിയിലായിരുന്നതിനാലും ഭാര്യ മല്ലിക ക്ഷേത്രത്തിൽ പോയിരുന്നതിനാലും അത്യാഹിതം ഒഴിവായി. മരം മുറിച്ച് മാറ്റി മേൽക്കൂരക്ക് മുകളിൽ ടാർപ്പാളിൻ ഇട്ടതിനാൽ മഴയിൽ കൂടുതൽ നാശനഷ്ടം ഉണ്ടായില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.