മെഴുകുതിരി തെളിച്ച് പ്രവാസികൾക്ക് ഐക്യദാർഢ്യം

ആലപ്പുഴ: കേന്ദ്ര-സംസ്ഥാന സർക്കാറുകൾ അലംഭാവം അവസാനിപ്പിച്ച് പ്രവാസികളെ തിരികെയെത്തിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി തീരുമാനപ്രകാരം ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ മെഴുകുതിരി തെളിച്ച് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ജില്ലതല ഉദ്ഘാടനം ഡി.സി.സി പ്രസിഡൻറ് എം. ലിജു നിർവഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ എ.എ. ഷുക്കൂർ, ഡി. സുഗതൻ, ജി. സഞ്ജീവ ഭട്ട്, സി.വി. മനോജ്‌കുമാർ, സിറിയക് ജേക്കബ്, ടിജിൻ ജോസഫ് തുടങ്ങിയവർ പങ്കെടുത്തു. 101 പേരെ അറസ്റ്റ് ചെയ്തു ആലപ്പുഴ: ലോക്ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ചതിന് ബുധനാഴ്ച 84 കേസുകളിലായി 101 പേരെ അറസ്റ്റ് ചെയ്തു. 39 വാഹനങ്ങള്‍ പിടിച്ചെടുത്തു. ഇതിൽനിന്ന് 41,000 രൂപ പിഴ ഈടാക്കി. കൂട്ടംകൂടിയ മൂന്ന് കേസുകളിലായി 17 പേര്‍, മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയ 29 പേര്‍, വാറ്റ് നിർമിച്ച നാല് കേസുകളിലായി ഒമ്പതുപേര്‍, നിരോധിത പുകയില ഉൽപന്നങ്ങള്‍ വിറ്റ അഞ്ചുപേര്‍, മയക്കുമരുന്ന് വിറ്റ രണ്ടുപേർ എന്നിവരും പിടിയിലായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.