ആലപ്പുഴ: അന്തർ സംസ്ഥാന തൊഴിലാളികൾക്കായി ജില്ലയിൽനിന്ന് ബിഹാറിലേക്കുള്ള രണ്ടാമത്തെ ട്രെയിൻ വ്യാഴാഴ്ച ആലപ്പുഴയിൽനിന്ന് പുറപ്പെടും. സമയം അറിവായിട്ടില്ല. മാവേലിക്കര, ചെങ്ങന്നൂർ താലൂക്കുകളിലെ തൊഴിലാളികളെയാണ് തിരിച്ചു കൊണ്ടുപോകുന്നത്. മാവേലിക്കരയിൽനിന്ന് 618 പേരും ചെങ്ങനൂരിൽനിന്ന് 532 പേരും ഉൾെപ്പടെ 1140 പേരാണ് രജിസ്റ്റർ ചെയ്തത്. കെ.എസ്.ആർ.ടി.സി ബസിൽ ഉച്ചയോടെ ഇവരെ റെയിൽവേ സ്റ്റേഷനിൽ എത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.