ബസ് ജീവനക്കാർക്ക് സഹായ പാക്കേജ് അനുവദിക്കണം -എച്ച്.എം.എസ്

കൊച്ചി: കോവിഡ് പശ്ചാത്തലത്തിൽ തൊഴിൽ നഷ്ടപ്പെടുന്ന ബസ് ജീവനക്കാർക്ക് സഹായ പാക്കേജ് അനുവദിക്കണമെന്ന് എച്ച്.എം.എസ്. സംസ്ഥാനത്തെ 10,600 സ്വകാര്യ ബസുകളാണ് സര്‍വിസ് നിര്‍ത്തിവെക്കാനുള്ള ജി ഫോം മോട്ടോർവാഹന വകുപ്പിന് നൽകിയിട്ടുള്ളത്. ഇതോടെ തൊഴിൽ നഷ്ടപ്പെടുന്നത് 46,000ത്തോളം ജീവനക്കാര്‍ക്കാണ്. ക്ഷേമനിധിയിലുള്ളവര്‍ക്ക് അയ്യായിരം രൂപ കിട്ടി. പക്ഷേ, ഭൂരിപക്ഷം ജീവനക്കാരും ക്ഷേമനിധിയില്‍ ഇല്ല. ഈ സാഹചര്യത്തിൽ സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് കേരള സ്റ്റേറ്റ് മോട്ടോർ ആൻഡ് എൻജിനീയറിങ് ലേബർ സൻെറർ (എച്ച്.എം.എസ്) സംസ്ഥാന ജനറൽ സെക്രട്ടറി മനയത്ത് ചന്ദ്രനും പ്രസിഡൻറ് മനോജ് ഗോപിയും ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.