തീയണയാതെ കുമ്പളത്തുമുറി മാലിന്യസംസ്​കരണ കേന്ദ്രം

തീയണയാതെ കുമ്പളത്തുമുറി മാലിന്യസംസ്കരണ കേന്ദ്രം പ്രതിഷേധവുമായി ഇടത് ജനപ്രതിനിധികളും യുവജന സംഘടനകളും മാലിന ്യ പ്രശ്നം ചർച്ച ചെയ്യാൻ ചേർന്ന കൗൺസിൽ യോഗവും ബഹളത്തിൽ മുങ്ങി കോതമംഗലം: നഗരസഭയുടെ കുമ്പളത്തുമുറി മാലിന്യ സംസ്കരണ കേന്ദ്രത്തിൽ മാലിന്യക്കൂമ്പാരത്തിൽനിന്ന് രണ്ടാംദിവസവും തീയും പുകയും ഉയർന്നു. വെള്ളിയാഴ്ച രണ്ടുതവണ അഗ്നിശമനസംഘം തീയണക്കാൻ ശ്രമിച്ചെങ്കിലും പൂർണമായി തീ കെടുത്താൻ സാധിച്ചിരുന്നില്ല. മാലിന്യകേന്ദ്രത്തിലേക്ക് അഗ്നിശമനസംഘത്തിൻെറ വാഹനങ്ങൾക്ക് പ്രവേശിക്കാൻ കഴിയാത്തവിധം റോഡിലും മാലിന്യം കുന്നുകൂട്ടിയിട്ടിരിക്കുകയാണ്. വെള്ളിയാഴ്ച ഉച്ചക്ക് 2.30ന് തീ ആളിപ്പടരുന്നത് ഒഴിവാക്കി അഗ്നിശമനസംഘം മടങ്ങിയെങ്കിലും മാലിന്യശേഖരത്തിൻെറ ഉൾവശങ്ങളിൽ നിന്ന് തീ കെട്ടടങ്ങിയിരുന്നില്ല. ശനിയാഴ്ച രാവിലെ ശക്തമായ നിലയിൽ പുക അന്തരീക്ഷത്തിലേക്ക് ഉയർന്നു. മാലിന്യപ്രശ്നം ചർച്ച ചെയ്യുന്നതിന് ശനിയാഴ്ച ചേർന്ന കൗൺസിൽ യോഗത്തിൽ പ്രതിപക്ഷവും പ്രതിഷേധവുമായെത്തിയ കുമ്പളത്തുമുറി നിവാസികളും ബഹളത്തിൽ മുങ്ങിയതോടെ യോഗം പൂർത്തിയാക്കാനായില്ല. അടിയന്തരമായി ചെയർപേഴ്സൻ അടക്കമുള്ളവർ സ്ഥലം സന്ദർശിച്ച് പ്രശ്നപരിഹാരം കാണണമെന്ന് ആവശ്യമുയർന്നു. ചെയർപേഴ്സൻ മഞ്ജു സിജു, സെക്രട്ടറി ഷെർലബീഗം, പ്രതിപക്ഷ കൗൺസിലർമാരായ കെ.എ. നൗഷാദ്, കെ.വി. തോമസ്, പ്രിൻസി എൽദോസ്, സ്ഥിരം സമിതി അധ്യക്ഷൻ ടീനാ മാത്യു അടക്കമുള്ളവർ സ്ഥലത്ത് എത്തുമ്പോഴും മാലിന്യക്കൂമ്പാരത്തിൽനിന്ന് ശക്തമായ രീതിയിൽ പുക ഉയരുന്നുണ്ടായിരുന്നു. കൗൺസിലർമാർ വന്നതോടെ നാട്ടുകാരും ഡി.വൈ.എഫ്.ഐ പ്രവർത്തകരും ചെയർപേഴ്സൻ അടക്കമുള്ളവരെ തടഞ്ഞുവെച്ചു. മാലിന്യനീക്കത്തിനും സംസ്കരണത്തിനും അനുവദിക്കുന്ന ഫണ്ടുകളിൽ അഴിമതി നടക്കുകയാണെന്നും ഉദ്യോഗസ്ഥർ മാലിന്യസംസ്കരണ കേന്ദ്രത്തിലേക്ക് തിരിഞ്ഞുനോക്കുന്നില്ലെന്നും നാട്ടുകാർ ആരോപിച്ചു. ഫയർ എൻജിനുകൾക്ക് മാലിന്യകേന്ദ്രത്തിൽ കടന്നുവരാൻ സൗകര്യമൊരുക്കാമെന്ന വ്യവസ്ഥയിൽ പ്രതിഷേധം അവസാനിപ്പിച്ചു. ഉച്ചക്ക് രണ്ടിന് അഗ്നിശമന വാഹനങ്ങൾ എത്തിയേപ്പാഴും പുകഞ്ഞ് കത്തിക്കൊണ്ടിരിക്കുന്ന മാലിന്യമലകൾക്ക് മുകളിലേക്ക് വെള്ളമൊഴിച്ച് കെടുത്താൻ ആരംഭിച്ചു. മാലിന്യപ്രശ്നം ചർച്ച ചെയ്യാൻ ചൊവ്വാഴ്ച കൗൺസിൽ പ്രത്യേക യോഗവും ഉച്ചക്കുശേഷം സർവകക്ഷി യോഗവും ചേരാനും തീരുമാനിച്ചു. EM KMGM 1 Waste , Waste 1.jpg കുമ്പളത്തുമുറി മാലിന്യസംസ്കരണ കേന്ദ്രത്തിൽ പുകയുന്ന മാലിന്യമല
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.